Short Vartha - Malayalam News

29 മാസത്തിനുള്ളില്‍ 7 ലക്ഷം കടന്ന് TVS റൈഡര്‍ 125

2024 ജനുവരി വരെ TVS റൈഡര്‍ 125ന്റെ മൊത്തം 7,14,484 യൂണിറ്റുകളാണ് വിറ്റഴിച്ചത്. 124.8 സിസി, സിംഗിള്‍ സിലിണ്ടര്‍, 3-വാല്‍വ്, എയര്‍, ഓയില്‍ കൂള്‍ഡ് എഞ്ചിന്‍ എന്നിവയാണ് TVS റൈഡര്‍ 125ന്റെ പ്രത്യേകതകള്‍. റൈഡറിന് 67 കിലോമീറ്റര്‍ മൈലേജുണ്ടെന്നും മണിക്കൂറില്‍ 99 കിലോമീറ്റര്‍ പരമാവധി വേഗത്തില്‍ പോകാമെന്നും കമ്പനി അവകാശപ്പെടുന്നു.