മോട്ടോർസൈക്കിളുകള്‍ക്ക് 48,000 രൂപ വരെ കുറച്ച് സോണ്ടസ്

2.79 ലക്ഷം രൂപയാണ് സോണ്ടസ് 350R മോട്ടോർസൈക്കിളിന്‍റെ വില. സോണ്ടെസ് 350X സ്‌പോർട് ടൂററിന് 46,000 രൂപ കുറച്ചതോടെ ബൈക്കിന്‍റെ വില 2.99 ലക്ഷം രൂപയായി. 48,000 രൂപ കുറച്ചതോടെ സോണ്ടസ് 350T 2.99 ലക്ഷം രൂപയ്ക്ക് ലഭ്യമാണെന്ന് കമ്പനി അറിയിച്ചു. ചൈനീസ് കമ്പനി ഗുവാംഗ്ഡോംഗ് ഡേ മോട്ടോർസൈക്കിൾ ടെക്‌നോളജി ആണ് സോണ്ടസിന്‍റെ മാതൃ കമ്പനി.