Short Vartha - Malayalam News

ടൊയോട്ടയുടെ ലാന്‍ഡ് ക്രൂയിസറിന്റെ പ്രത്യേക പതിപ്പ് പുറത്തിറക്കി കമ്പനി

ടെന്‍ത്ത് വിക്ടറി എഡിഷന്‍ എന്ന പേരിലാണ് ലാന്‍ഡ് ക്രൂയിസറിന്റെ പ്രത്യേക പതിപ്പ് എത്തിച്ചിരിക്കുന്നത്. ഈ വാഹനം യു.എ.ഇയില്‍ മാത്രമായിരിക്കും എത്തുകയെന്നാണ് റിപ്പോര്‍ട്ട്. 3,19,900 ദിര്‍ഹമാണ് ഈ വാഹനത്തിന്റെ യു.എ.ഇയിലെ എക്സ്ഷോറൂം വില. ലാന്‍ഡ് ക്രൂയിസര്‍ ബ്ലാക്ക് എഡിഷനെ അടിസ്ഥാനമാക്കിയാണ് ടെന്‍ത്ത് വിക്ടറി എഡിഷനും ഒരുക്കിയിട്ടുള്ളത്. ഡാക്കര്‍ റാലിയിലെ ടൊയോട്ടയുടെ പത്താം വിജയത്തിന്റെ ഭാഗമായാണ് ഈ പ്രത്യേക പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്.