Short Vartha - Malayalam News

ഹൈക്രോസിന്റെ രണ്ട് വേരിയന്റുകളുടെ ബുക്കിങ് താത്കാലികമായി നിര്‍ത്തി ടൊയോട്ട

വാഹനങ്ങളുടെ ഡിമാന്റിന് അനുസരിച്ച് വിതരണം സാധ്യമാകാത്തതിനാലാണ് ബുക്കിങ് താത്കാലികമായി നിര്‍ത്താന്‍ ടൊയോട്ട നിര്‍ബന്ധിതരായത്. ഹൈക്രോസ് MPVയുടെ ഉയര്‍ന്ന വകഭേദങ്ങളായ ZX, ZX(O) എന്നീ രണ്ട് വേരിയന്റുകളുടെ ബുക്കിങാണ് താത്കാലികമായി നിര്‍ത്തിയിരിക്കുന്നത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ടൊയോട്ട ഹൈക്രോസ് ഹൈബ്രിഡിന്റെ VX, VX(O) വേരിയന്റുകളുടെ ബുക്കിങ് ആയിരിക്കും സ്വീകരിക്കുകയെന്ന് കമ്പനി അറിയിച്ചു.