ആഗോള പാസഞ്ചർ വാഹന വില്‍പ്പനയില്‍ ഒന്നാം സ്ഥാനത്ത് ടൊയോട്ട

2023 ല്‍ ലോകത്താകമാനമായി 1.12 കോടി വാഹനങ്ങള്‍ വിറ്റാണ് ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ടൊയോട്ട ഒന്നാം സ്ഥാനത്ത് എത്തിയത്. കഴിഞ്ഞ വർഷം 7.2 ശതമാനം വളർച്ചയാണ് കമ്പനി നേടിയത്. തുടർച്ചയായ നാലാം വർഷമാണ് കമ്പനി പട്ടികയില്‍ ഒന്നാമതെത്തുന്നത്.