മൂന്ന് വാഹനങ്ങളുടെ വിതരണം നിർത്തിവെച്ചതായി ടൊയോട്ട

ഡീസല്‍ എഞ്ചിനുകളില്‍ ടെസ്റ്റുകളുടെ സമയത്ത് ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടർന്നാണ് ഇന്നോവ ക്രിസ്റ്റ, ഫോർച്യൂണർ, ഹൈലക്സ് എന്നീ മോഡലുകളുടെ വിതരണം താത്കാലികമായി നിർത്തിവെച്ചിരിക്കുന്നത്. നിലവില്‍ വാഹനം വാങ്ങിയവരെ ഈ ക്രമക്കേട് ബാധിച്ചിട്ടില്ലെന്ന് ഉറപ്പ് നല്‍കുന്നതായി കമ്പനി അറിയിച്ചു. ഈ മോഡലുകളുടെ ബുക്കിങ്ങ് തുടരുമെന്നും കമ്പനി പറഞ്ഞു.
Tags : Car,Toyota