ടൊയോട്ടയുടെ ലാന്‍ഡ് ക്രൂയിസറിന്റെ പ്രത്യേക പതിപ്പ് പുറത്തിറക്കി കമ്പനി
ടെന്‍ത്ത് വിക്ടറി എഡിഷന്‍ എന്ന പേരിലാണ് ലാന്‍ഡ് ക്രൂയിസറിന്റെ പ്രത്യേക പതിപ്പ് എത്തിച്ചിരിക്കുന്നത്. ഈ വാഹനം യു.എ.ഇയില്‍ മാത്രമായിരിക്കും എത്തുകയെന്നാണ് റിപ്പോര്‍ട്ട്. 3,19,900 ദിര്‍ഹമാണ് ഈ വാഹനത്തിന്റെ യു.എ.ഇയിലെ എക്സ്ഷോറൂം വില. ലാന്‍ഡ് ക്രൂയിസര്‍ ബ്ലാക്ക് എഡിഷനെ അടിസ്ഥാനമാക്കിയാണ് ടെന്‍ത്ത് വിക്ടറി എഡിഷനും ഒരുക്കിയിട്ടുള്ളത്. ഡാക്കര്‍ റാലിയിലെ ടൊയോട്ടയുടെ പത്താം വിജയത്തിന്റെ ഭാഗമായാണ് ഈ പ്രത്യേക പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്.
ഹൈക്രോസിന്റെ രണ്ട് വേരിയന്റുകളുടെ ബുക്കിങ് താത്കാലികമായി നിര്‍ത്തി ടൊയോട്ട
വാഹനങ്ങളുടെ ഡിമാന്റിന് അനുസരിച്ച് വിതരണം സാധ്യമാകാത്തതിനാലാണ് ബുക്കിങ് താത്കാലികമായി നിര്‍ത്താന്‍ ടൊയോട്ട നിര്‍ബന്ധിതരായത്. ഹൈക്രോസ് MPVയുടെ ഉയര്‍ന്ന വകഭേദങ്ങളായ ZX, ZX(O) എന്നീ രണ്ട് വേരിയന്റുകളുടെ ബുക്കിങാണ് താത്കാലികമായി നിര്‍ത്തിയിരിക്കുന്നത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ടൊയോട്ട ഹൈക്രോസ് ഹൈബ്രിഡിന്റെ VX, VX(O) വേരിയന്റുകളുടെ ബുക്കിങ് ആയിരിക്കും സ്വീകരിക്കുകയെന്ന് കമ്പനി അറിയിച്ചു.
പുതിയ അര്‍ബന്‍ ക്രൂയിസര്‍ ടെയ്സര്‍ പുറത്തിറക്കി ടൊയോട്ട
മാനുവലിന് ലിറ്ററിന് 21.5 കിലോമീറ്ററും ഓട്ടോമാറ്റിക്കിന് 20 കിലോമീറ്ററും ഇന്ധനക്ഷമതയാണ് അര്‍ബന്‍ ക്രൂയിസര്‍ ടെയ്സര്‍ വാഗ്ദാനം ചെയ്യുന്നത്. 1.0 ലിറ്റര്‍ ടര്‍ബോ, 1.2 ലിറ്റര്‍ പെട്രോള്‍ E-CNG ഒപ്ഷനുകളില്‍ വാഹനം ലഭ്യമാണ്. ആറ് എയര്‍ ബാഗടങ്ങുന്ന സുരക്ഷാ ഫീച്ചറുകള്‍, ഹില്‍ ഹോള്‍ഡ് അസിസ്റ്റുള്ള വെഹിക്കിള്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍, റോള്‍ ഓവര്‍ മിറ്റിഗേഷന്‍ എന്നിവയാണ് മറ്റു പ്രധാന സവിശേഷതകള്‍. 7.73 ലക്ഷം രൂപയാണ് അര്‍ബന്‍ ക്രൂയിസര്‍ ടെയ്സറിന്റെ എക്‌സ്‌ഷോറൂം വില.
ഫോര്‍ച്യൂണര്‍ മൈല്‍ഡ് ഹൈബ്രിഡ് പതിപ്പ് പുറത്തിറക്കി ടൊയോട്ട
സൗത്ത് ആഫ്രിക്കന്‍ വിപണിയിലാണ് കമ്പനി ഈ വാഹനം എത്തിച്ചിരിക്കുന്നത്. വൈകാതെ ഇത് ഇന്ത്യയിലുമെത്തും. 2.8 ലിറ്റര്‍ ഡീസല്‍ എന്‍ജിനൊപ്പം 48 വോള്‍ട്ട് മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും ഇലക്ട്രിക് മോട്ടോര്‍ ജനറേറ്ററുമാണ് ഈ വാഹനത്തിലുള്ളത്. റെഗുലര്‍ ഡീസല്‍ പതിപ്പിനെക്കാള്‍ അഞ്ച് ശതമാനം കൂടുതല്‍ ഇന്ധനക്ഷമതയാണ് ടൊയോട്ട ഈ വാഹനത്തിന് അവകാശപ്പെടുന്നത്.
മൂന്ന് പുതിയ SUVകള്‍ അവതരിപ്പിക്കാനൊരുങ്ങി ടൊയോട്ട
കമ്പനി പുതുതായി അവതരിപ്പിക്കാന്‍ പോകുന്ന SUVകളില്‍ ഒരെണ്ണം ഇലക്ട്രിക് ആയിരിക്കും. കൊറോള ക്രോസ് അധിഷ്ഠിത SUVയും ഹെറൈഡറിനെ അടിസ്ഥാനമാക്കിയുള്ള SUVവിയും ടൊയോട്ട ഇന്ത്യന്‍ വിപണയില്‍ എത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഹെറൈഡറിനെ അടിസ്ഥാനമാക്കിയുള്ള മൂന്ന് വരി SUV ഗ്രാന്‍ഡ് വിറ്റാരയുടെ റീബാഡ്ജ് പതിപ്പായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. മൂന്നാം നിര സീറ്റുകള്‍ ഉള്‍ക്കൊള്ളുന്നതിനായി മൊത്തത്തിലുള്ള നീളം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
അര്‍ബന്‍ ക്രൂയിസര്‍ ടൈസര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് ടൊയോട്ട
ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ടൈസറിന്റെ പ്രാരംഭവില 7.74 ലക്ഷം രൂപയാണ്. ടോപ്പ്-എന്‍ഡ് V ഓട്ടോമാറ്റിക് വേരിയന്റിന് 13.03 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. മാരുതി ഫ്രോങ്്സിന്റെ റീബ്രാന്‍ഡ് ചെയ്ത വേര്‍ഷനാണ് ടൊയോട്ട അവതരിപ്പിച്ചിരിക്കുന്നത്. അഞ്ചു വേരിയന്റുകളിലാണ് ടൈസര്‍ വിപണിയിലെത്തിയത്. 9 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോ AC, വയര്‍ലെസ് ഫോണ്‍ ചാര്‍ജിങ് , ക്രൂയിസ് കണ്‍ട്രോള്‍, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ എന്നിവയുള്‍പ്പെടെ ഫ്രോങ്‌സിന്റെ അതേ സവിശേഷതകള്‍ ടൈസറിനുമുണ്ട്.
അതിശയിപ്പിക്കുന്ന വില്‍പ്പന രേഖപ്പെടുത്തി ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍
ജാപ്പനീസ് വാഹന ബ്രാന്‍ഡായ ടൊയോട്ട 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 48 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. മുന്‍ സാമ്പത്തിക വര്‍ഷത്തിലെ വില്‍പനയായ 1.77 ലക്ഷം യൂണിറ്റില്‍ നിന്ന് മൊത്ത വില്‍പ്പന ഇക്കുറി 2.65 ലക്ഷം യൂണിറ്റിലെത്തി. ഫോര്‍ച്യൂണര്‍, ഇന്നോവ ക്രിസ്റ്റ എന്നിവയ്ക്ക് ആവശ്യക്കാര്‍ വളരെ കൂടുതലാണ്. ഗ്ലാന്‍സ, റൂമിയോണ്‍, ഇന്നോവ ഹൈക്രോസ്, ഹിലക്‌സ്, ഫോര്‍ച്യൂണര്‍ അടക്കമുള്ള മോഡലുകളാണ് കമ്പനി ഇന്ത്യയില്‍ വില്‍പ്പന നടത്തുന്നത്.
ടൊയോട്ടയുടെ തിരഞ്ഞെടുത്ത മോഡലുകളുടെ വില വർധിപ്പിക്കും
ടൊയോട്ടയുടെ ഇന്ത്യൻ വിപണിയിലുള്ള തിരഞ്ഞെടുത്ത ചില മോഡലുകൾക്കും വേരിയന്റുകൾക്കും ഇന്ന് മുതൽ ഒരു ശതമാനം വില വർധനവുണ്ടാകും. ഇൻപുട്ട് ചെലവുകളും പ്രവർത്തന ചെലവുകളും വർധിച്ചതാണ് വില കൂട്ടുന്നതിന് കാരണമെന്ന് കമ്പനി പറഞ്ഞു. ഈ വർഷം കമ്പനി നടത്തുന്ന രണ്ടാമത്തെ വില വർധനവാണിത്. ജനുവരിയിൽ ചില മോഡലുകൾക്ക് 2.5 ശതമാനത്തോളം വില കൂട്ടിയിരുന്നു.
ആഗോള പാസഞ്ചർ വാഹന വില്‍പ്പനയില്‍ ഒന്നാം സ്ഥാനത്ത് ടൊയോട്ട
2023 ല്‍ ലോകത്താകമാനമായി 1.12 കോടി വാഹനങ്ങള്‍ വിറ്റാണ് ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ടൊയോട്ട ഒന്നാം സ്ഥാനത്ത് എത്തിയത്. കഴിഞ്ഞ വർഷം 7.2 ശതമാനം വളർച്ചയാണ് കമ്പനി നേടിയത്. തുടർച്ചയായ നാലാം വർഷമാണ് കമ്പനി പട്ടികയില്‍ ഒന്നാമതെത്തുന്നത്.
മൂന്ന് വാഹനങ്ങളുടെ വിതരണം നിർത്തിവെച്ചതായി ടൊയോട്ട
ഡീസല്‍ എഞ്ചിനുകളില്‍ ടെസ്റ്റുകളുടെ സമയത്ത് ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടർന്നാണ് ഇന്നോവ ക്രിസ്റ്റ, ഫോർച്യൂണർ, ഹൈലക്സ് എന്നീ മോഡലുകളുടെ വിതരണം താത്കാലികമായി നിർത്തിവെച്ചിരിക്കുന്നത്. നിലവില്‍ വാഹനം വാങ്ങിയവരെ ഈ ക്രമക്കേട് ബാധിച്ചിട്ടില്ലെന്ന് ഉറപ്പ് നല്‍കുന്നതായി കമ്പനി അറിയിച്ചു. ഈ മോഡലുകളുടെ ബുക്കിങ്ങ് തുടരുമെന്നും കമ്പനി പറഞ്ഞു.