Short Vartha - Malayalam News

പുതിയ അര്‍ബന്‍ ക്രൂയിസര്‍ ടെയ്സര്‍ പുറത്തിറക്കി ടൊയോട്ട

മാനുവലിന് ലിറ്ററിന് 21.5 കിലോമീറ്ററും ഓട്ടോമാറ്റിക്കിന് 20 കിലോമീറ്ററും ഇന്ധനക്ഷമതയാണ് അര്‍ബന്‍ ക്രൂയിസര്‍ ടെയ്സര്‍ വാഗ്ദാനം ചെയ്യുന്നത്. 1.0 ലിറ്റര്‍ ടര്‍ബോ, 1.2 ലിറ്റര്‍ പെട്രോള്‍ E-CNG ഒപ്ഷനുകളില്‍ വാഹനം ലഭ്യമാണ്. ആറ് എയര്‍ ബാഗടങ്ങുന്ന സുരക്ഷാ ഫീച്ചറുകള്‍, ഹില്‍ ഹോള്‍ഡ് അസിസ്റ്റുള്ള വെഹിക്കിള്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍, റോള്‍ ഓവര്‍ മിറ്റിഗേഷന്‍ എന്നിവയാണ് മറ്റു പ്രധാന സവിശേഷതകള്‍. 7.73 ലക്ഷം രൂപയാണ് അര്‍ബന്‍ ക്രൂയിസര്‍ ടെയ്സറിന്റെ എക്‌സ്‌ഷോറൂം വില.