Short Vartha - Malayalam News

മാരുതി ഡിസയറിന്റെ നവീകരിച്ച പതിപ്പ് പുറത്തിറക്കാനൊരുങ്ങി കമ്പനി

ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറുകളിൽ ഒന്നാണ് മാരുതി ഡിസയർ. ഇപ്പോൾ ഡിസയറിന്റെ പുതിയ പതിപ്പ് പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. മാരുതി ഡിസയറിന്റെ നവീകരിച്ച പതിപ്പ് 2025ന്റെ തുടക്കത്തിൽ പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്. കാറിന്റെ രൂപകൽപ്പനയിൽ ഉൾപ്പെടെ മാറ്റങ്ങളോടെയാകും പുതിയ ഡിസയർ പുറത്തിറങ്ങുക. സൺറൂഫ് ഉൾപ്പെടുത്തിയിട്ടുള്ളതാണ് രൂപകൽപ്പനയിൽ വരുത്തിയിട്ടുള്ള പ്രധാനമായ മാറ്റങ്ങളിൽ ഒന്ന്. വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്ടിവിറ്റി, വയർലെസ് സ്മാർട്ട്ഫോൺ ചാർജർ, 360 ഡിഗ്രി ക്യാമറയുള്ള മൾട്ടി എയർബാഗുകൾ തുടങ്ങിയ സവിശേഷതകൾ കാറിൽ ഉണ്ടാകും.