Short Vartha - Malayalam News

തേര്‍ഡ് ജെന്‍ പോര്‍ഷെ പനമേര ഇന്ത്യന്‍ വിപണയില്‍

ജര്‍മ്മന്‍ സ്പോര്‍ട്സ് കാര്‍ നിര്‍മ്മാതാക്കളായ പോര്‍ഷെയുടെ മൂന്നാം തലമുറ പോര്‍ഷെ പനമേര ഇന്ത്യയിലെത്തി. 1.69 കോടി രൂപ എക്‌സ് ഷോറൂം വിലയിലാണ് വാഹനം ഇന്ത്യന്‍ വിപണി പിടിക്കാനെത്തിയിരിക്കുന്നത്. മണിക്കൂറില്‍ 272 കിലോമീറ്റര്‍ വേഗതയാണ് പോര്‍ഷെ അവകാശപ്പെടുന്നത്. 5.1 സെക്കന്‍ഡില്‍ 100 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ ഇതിന് കഴിയും. വാഹനത്തിനുള്ള ബുക്കിങ്ങുകള്‍ ഇതിനികം തന്നെ ആരംഭിച്ചിട്ടുണ്ട്.