Short Vartha - Malayalam News

സ്‌കോഡ സ്ലാവിയ മോണ്ടി കാര്‍ലോ ഇന്ത്യന്‍ വിപണിയിലെത്തിച്ചു

ഒരു വര്‍ഷം നീണ്ട കാത്തിരിപ്പിന് ശേഷം സ്‌കോഡ പുതിയ സ്ലാവിയ മോണ്ടി കാര്‍ലോ വിപണിയില്‍ എത്തിച്ചു. സ്റ്റാന്‍ഡേര്‍ഡ് മോഡലുകളില്‍ നിന്നും വേറിട്ടു നില്‍ക്കാനായി കാറില്‍ നിരവധി കോസ്മെറ്റിക് നവീകരണങ്ങളാണ് കമ്പനി ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിലവിലുള്ള മോഡലിന് സമാനമായ ഡിസൈനിലുള്ള 15 ഇഞ്ച് ബ്ലാക്ക് അലോയ് വീലുകള്‍, ബൂട്ട് ലിപ് സ്‌പോയിലര്‍, ബ്ലാക്ക് ബാഡ്ജുകള്‍, ഡോര്‍ ഹാന്‍ഡിലുകളിലെ ബ്ലാക്ക് ആക്‌സന്റുകള്‍, ബ്ലാക്ഡ് ഔട്ട് ഡോര്‍ മിറര്‍, റിയര്‍ ഡിഫ്യൂസര്‍ എന്നിവയും നല്‍കിയിട്ടുണ്ട്. ടൊര്‍ണാഡോ റെഡ്, കാന്‍ഡി വൈറ്റ് എന്നിങ്ങനെ രണ്ട് കളര്‍ ഓപ്ഷനുകളിലാണ് വാഹനം എത്തിയിരിക്കുന്നത്.