Short Vartha - Malayalam News

അര്‍ബന്‍ ക്രൂയിസര്‍ ടൈസര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് ടൊയോട്ട

ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ടൈസറിന്റെ പ്രാരംഭവില 7.74 ലക്ഷം രൂപയാണ്. ടോപ്പ്-എന്‍ഡ് V ഓട്ടോമാറ്റിക് വേരിയന്റിന് 13.03 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. മാരുതി ഫ്രോങ്്സിന്റെ റീബ്രാന്‍ഡ് ചെയ്ത വേര്‍ഷനാണ് ടൊയോട്ട അവതരിപ്പിച്ചിരിക്കുന്നത്. അഞ്ചു വേരിയന്റുകളിലാണ് ടൈസര്‍ വിപണിയിലെത്തിയത്. 9 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോ AC, വയര്‍ലെസ് ഫോണ്‍ ചാര്‍ജിങ് , ക്രൂയിസ് കണ്‍ട്രോള്‍, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ എന്നിവയുള്‍പ്പെടെ ഫ്രോങ്‌സിന്റെ അതേ സവിശേഷതകള്‍ ടൈസറിനുമുണ്ട്.