Short Vartha - Malayalam News

ഫോര്‍ച്യൂണര്‍ മൈല്‍ഡ് ഹൈബ്രിഡ് പതിപ്പ് പുറത്തിറക്കി ടൊയോട്ട

സൗത്ത് ആഫ്രിക്കന്‍ വിപണിയിലാണ് കമ്പനി ഈ വാഹനം എത്തിച്ചിരിക്കുന്നത്. വൈകാതെ ഇത് ഇന്ത്യയിലുമെത്തും. 2.8 ലിറ്റര്‍ ഡീസല്‍ എന്‍ജിനൊപ്പം 48 വോള്‍ട്ട് മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും ഇലക്ട്രിക് മോട്ടോര്‍ ജനറേറ്ററുമാണ് ഈ വാഹനത്തിലുള്ളത്. റെഗുലര്‍ ഡീസല്‍ പതിപ്പിനെക്കാള്‍ അഞ്ച് ശതമാനം കൂടുതല്‍ ഇന്ധനക്ഷമതയാണ് ടൊയോട്ട ഈ വാഹനത്തിന് അവകാശപ്പെടുന്നത്.