Short Vartha - Malayalam News

മൂന്ന് പുതിയ SUVകള്‍ അവതരിപ്പിക്കാനൊരുങ്ങി ടൊയോട്ട

കമ്പനി പുതുതായി അവതരിപ്പിക്കാന്‍ പോകുന്ന SUVകളില്‍ ഒരെണ്ണം ഇലക്ട്രിക് ആയിരിക്കും. കൊറോള ക്രോസ് അധിഷ്ഠിത SUVയും ഹെറൈഡറിനെ അടിസ്ഥാനമാക്കിയുള്ള SUVവിയും ടൊയോട്ട ഇന്ത്യന്‍ വിപണയില്‍ എത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഹെറൈഡറിനെ അടിസ്ഥാനമാക്കിയുള്ള മൂന്ന് വരി SUV ഗ്രാന്‍ഡ് വിറ്റാരയുടെ റീബാഡ്ജ് പതിപ്പായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. മൂന്നാം നിര സീറ്റുകള്‍ ഉള്‍ക്കൊള്ളുന്നതിനായി മൊത്തത്തിലുള്ള നീളം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.