Short Vartha - Malayalam News

അതിശയിപ്പിക്കുന്ന വില്‍പ്പന രേഖപ്പെടുത്തി ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍

ജാപ്പനീസ് വാഹന ബ്രാന്‍ഡായ ടൊയോട്ട 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 48 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. മുന്‍ സാമ്പത്തിക വര്‍ഷത്തിലെ വില്‍പനയായ 1.77 ലക്ഷം യൂണിറ്റില്‍ നിന്ന് മൊത്ത വില്‍പ്പന ഇക്കുറി 2.65 ലക്ഷം യൂണിറ്റിലെത്തി. ഫോര്‍ച്യൂണര്‍, ഇന്നോവ ക്രിസ്റ്റ എന്നിവയ്ക്ക് ആവശ്യക്കാര്‍ വളരെ കൂടുതലാണ്. ഗ്ലാന്‍സ, റൂമിയോണ്‍, ഇന്നോവ ഹൈക്രോസ്, ഹിലക്‌സ്, ഫോര്‍ച്യൂണര്‍ അടക്കമുള്ള മോഡലുകളാണ് കമ്പനി ഇന്ത്യയില്‍ വില്‍പ്പന നടത്തുന്നത്.