17 മാസത്തിനുള്ളില്‍ രണ്ടുലക്ഷം വില്‍പ്പന കടന്ന് മാരുതി സുസുക്കി ഫ്രോങ്ക്‌സ്
2023ല്‍ ലോഞ്ച് ചെയ്ത മാരുതി സുസുക്കി ഫ്രോങ്ക്‌സ് ആണ് രണ്ട് ലക്ഷം വില്‍പ്പന കടന്നിരിക്കുന്നത്. 2024 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം 1,34,735 യൂണിറ്റുകള്‍ മാരുതി ഫ്രോങ്ക്‌സ് രജിസ്റ്റര്‍ ചെയ്തു. ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും വേഗതയേറിയ നെക്‌സ
SUVയായി ഫ്രോങ്ക്‌സ് മാറി. 100bhp, 147Nm നല്‍കുന്ന 1.0L ബൂസ്റ്റര്‍ജെറ്റ് ടര്‍ബോ പെട്രോള്‍ എഞ്ചിന്‍, 90bhp ഉത്പാദിപ്പിക്കുന്ന 1.2L നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ എന്നിവയാണ് ഉള്ളത്.
മാരുതി ഡിസയറിന്റെ നവീകരിച്ച പതിപ്പ് പുറത്തിറക്കാനൊരുങ്ങി കമ്പനി
ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറുകളിൽ ഒന്നാണ് മാരുതി ഡിസയർ. ഇപ്പോൾ ഡിസയറിന്റെ പുതിയ പതിപ്പ് പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. മാരുതി ഡിസയറിന്റെ നവീകരിച്ച പതിപ്പ് 2025ന്റെ തുടക്കത്തിൽ പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്. കാറിന്റെ രൂപകൽപ്പനയിൽ ഉൾപ്പെടെ മാറ്റങ്ങളോടെയാകും പുതിയ ഡിസയർ പുറത്തിറങ്ങുക. സൺറൂഫ് ഉൾപ്പെടുത്തിയിട്ടുള്ളതാണ് രൂപകൽപ്പനയിൽ വരുത്തിയിട്ടുള്ള പ്രധാനമായ മാറ്റങ്ങളിൽ ഒന്ന്. വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്ടിവിറ്റി, വയർലെസ് സ്മാർട്ട്ഫോൺ ചാർജർ, 360 ഡിഗ്രി ക്യാമറയുള്ള മൾട്ടി എയർബാഗുകൾ തുടങ്ങിയ സവിശേഷതകൾ കാറിൽ ഉണ്ടാകും.
കിയ കാര്‍ണിവലിന്റെ പ്രീ-ഓര്‍ഡര്‍ ആരംഭിച്ച് ആദ്യ 24 മണിക്കൂറില്‍ 1822 പേരാണ് ടോക്കന്‍ അഡ്വാന്‍സ് നല്‍കിയത്. ഒക്ടോബര്‍ മൂന്നിന് വിപണിയിലെത്തുമെന്ന് കമ്പനി അറിയിച്ചു. 45 മുതല്‍ 50 ലക്ഷം രൂപ വരെയാണ് എക്‌സ് ഷോറൂം വില. രണ്ട് ലക്ഷം രൂപയാണ് ബുക്കിങ് തുകയായി ഈടാക്കുന്നത്. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നവയാണ് കിയ കാര്‍ണിവല്‍.
രണ്ടു വര്‍ഷം മുന്‍പ് ഇന്ത്യയില്‍ കാര്‍ ഉല്‍പ്പാദനം നിര്‍ത്തിയ ഫോര്‍ഡ് മോട്ടോര്‍ ഇന്ത്യയില്‍ തിരിച്ചുവരാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. തമിഴ്‌നാട്ടില്‍ കയറ്റുമതിക്കായി ഒരു നിര്‍മ്മാണ പ്ലാന്റ് പുനരാരംഭിക്കാനാണ് കമ്പനിയുടെ പദ്ധതി. വില്‍പ്പന ഗണ്യമായി കുറഞ്ഞതോടെ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ വന്നതോടെയാണ് ഇന്ത്യയിലെ പ്രവര്‍ത്തനം ഫോര്‍ഡ് നിര്‍ത്തിയത്.
ഹ്യുണ്ടായ് ഓറ CNG വിപണിയിലെത്തി
കുറഞ്ഞ മുതല്‍ മുടക്കില്‍ കൂടുതല്‍ മൈലേജ് തരുന്നതാണ് ഹ്യുണ്ടായ് ഓറ. CNG ഇന്ധനം തീര്‍ന്നാലും പെട്രോളില്‍ ഓടാം എന്ന പ്രത്യേകത. 28 കി.മീ മൈലേജാണ് സിംഗിള്‍ സിലിണ്ടര്‍ പതിപ്പില്‍ ഹ്യുണ്ടായ് വാഗ്ദാനം ചെയ്തിരിക്കുന്നത്. പവര്‍ വിന്‍ഡോകള്‍, ഡ്രൈവര്‍ സീറ്റ് ഹൈറ്റ് അഡ്ജസ്റ്റ്മെന്റ്, അഡ്ജസ്റ്റബിള്‍ റിയര്‍സീറ്റ് ഹെഡ്‌റെസ്റ്റുകള്‍, മള്‍ട്ടി ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലേയുള്ള സ്പീഡോമീറ്റര്‍, Z ആകൃതിയിലുള്ള LED ടെയില്‍ലാമ്പുകള്‍ എന്നിവയോടെയാണ് വാഹനം എത്തിയിരിക്കുന്നത്.
ഒരു വര്‍ഷം നീണ്ട കാത്തിരിപ്പിന് ശേഷം സ്‌കോഡ പുതിയ സ്ലാവിയ മോണ്ടി കാര്‍ലോ വിപണിയില്‍ എത്തിച്ചു. സ്റ്റാന്‍ഡേര്‍ഡ് മോഡലുകളില്‍ നിന്നും വേറിട്ടു നില്‍ക്കാനായി കാറില്‍ നിരവധി കോസ്മെറ്റിക് നവീകരണങ്ങളാണ് കമ്പനി ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിലവിലുള്ള മോഡലിന് സമാനമായ ഡിസൈനിലുള്ള 15 ഇഞ്ച് ബ്ലാക്ക് അലോയ് വീലുകള്‍, ബൂട്ട് ലിപ് സ്‌പോയിലര്‍, ബ്ലാക്ക് ബാഡ്ജുകള്‍, ഡോര്‍ ഹാന്‍ഡിലുകളിലെ ബ്ലാക്ക് ആക്‌സന്റുകള്‍, ബ്ലാക്ഡ് ഔട്ട് ഡോര്‍ മിറര്‍, റിയര്‍ ഡിഫ്യൂസര്‍ എന്നിവയും നല്‍കിയിട്ടുണ്ട്. ടൊര്‍ണാഡോ റെഡ്, കാന്‍ഡി വൈറ്റ് എന്നിങ്ങനെ രണ്ട് കളര്‍ ഓപ്ഷനുകളിലാണ് വാഹനം എത്തിയിരിക്കുന്നത്.
ഡിസയറിന്റെ പുതുക്കിയ പതിപ്പ് അവതരിപ്പിക്കാനൊരുങ്ങി മാരുതി
2024ന്റെ അവസാനത്തോടെ വരാനിരിക്കുന്ന മാരുതി സുസുക്കി ഡിസയര്‍ ഫെയ്സ്ലിഫ്റ്റ് പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരവധി പുതിയ സുരക്ഷാ ഫീച്ചറുകളും ആധുനിക സാങ്കേതിക വിദ്യയും പരിഷ്‌കരിച്ച ഡിസയറില്‍ ലഭ്യമായേക്കും. ഏറ്റവും പുതിയ സ്‌പൈ ഷോട്ടുകള്‍ കാറിന്റെ മുന്‍വശത്ത് ഒരു സ്പ്ലിറ്റ് ഗ്രില്‍ കാണിക്കുന്നു. നടുവിലായി സുസുക്കിയുടെ ലോഗോയുമുണ്ട്. അഞ്ച് സീറ്റര്‍ കാറിന് ബ്ലാക്ക് ഫിനിഷുള്ള ഒരു പുതിയ ഡ്യുവല്‍ സ്പോക്ക് അലോയ് വീലും നല്‍കും.
പുതിയ കിയ കാര്‍ണിവല്‍ ഇന്ത്യന്‍ നിരത്തുകളിലേക്ക് തിരിച്ചെത്തുന്നു
പുതിയ കിയ കാര്‍ണിവല്‍ ഒക്ടോബര്‍ മൂന്നാം തീയതി ഇന്ത്യന്‍ നിരത്തുകളിലേക്ക് എത്തും. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇറക്കുമതി ചെയ്തായിരിക്കും കാര്‍ണിവല്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തിക്കുക. 50 ലക്ഷം രൂപയ്ക്ക് മുകളിലായിരിക്കും വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്രോമിയം സ്റ്റഡുകള്‍ പതിപ്പിച്ച ഗ്രില്ല്, എല്‍ ഷേപ്പില്‍ നല്‍കിയിട്ടുള്ള വലിയ DRL, നിരയായി നല്‍കിയിട്ടുള്ള LED ഹെഡ്‌ലാമ്പ്, രൂപമാറ്റം വരുത്തിയ ബമ്പര്‍ എന്നിവയാണ് വാഹനത്തിന് പുതുമ നല്‍കുന്നത്.
7.99 ലക്ഷം രൂപയ്ക്ക് ബസാള്‍ട്ട് കൂപെ SUV പുറത്തിറക്കി സിട്രോണ്‍
ഇന്ത്യക്കായുള്ള C ക്യൂബ്ഡ് പ്രോഗ്രാം പ്രകാരം സിട്രോണ്‍ അവതരിപ്പിക്കുന്ന നാലാമത്തെ മോഡലാണ് ബസാള്‍ട്ട്. ഒക്ടോബര്‍ 31 വരെ 11,001 രൂപ നല്‍കി ബുക്ക് ചെയ്യുന്നവര്‍ക്ക് പ്രാരംഭ വിലയായ 7.99 ലക്ഷം രൂപയ്ക്ക് വാഹനം ലഭ്യമാകും. A3 എയര്‍ക്രോസുമായി ഏറെ സാമ്യമുള്ളതാണ് സിട്രോണ്‍ ബസാള്‍ട്ട്. പോളാര്‍ വൈറ്റ്, പ്ലാറ്റിനം ഗ്രേ, കോസ്മോ ബ്ലൂ, ഗാര്‍നെറ്റ് റെഡ്, സ്റ്റീല്‍ ഗ്രേ എന്നിങ്ങനെ അഞ്ച് കളര്‍ ഓപ്ഷനുകളിലാണ് വാഹനമെത്തുന്നത്. പിന്നിലേക്ക് ചരിഞ്ഞിറങ്ങുന്ന റൂഫ് ലൈനും പുത്തന്‍ അലോയ് വീലുകളും റീഡിസൈന്‍ഡ് LED ടെയില്‍ ലാംപുകളും ഡ്യുവല്‍ടോണ്‍ റിയര്‍ ബംപറുമാണ് ബസാള്‍ട്ടിന്റെ പ്രത്യേകതകള്‍.
ജൂണില്‍ കാര്‍ വില്‍പ്പനയില്‍ ഇടിവ്
പുതിയ കാറിനുള്ള ആവശ്യകത കുറഞ്ഞതോടെയാണ് വില്‍പ്പനയില്‍ ഇടിവ് രേഖപ്പെടുത്തിയത്. ഏപ്രിലില്‍ കാര്‍ വില്‍പ്പനയില്‍ വലിയ മുന്നേറ്റമായിരുന്നു ഉണ്ടായിരുന്നത്. ജൂണില്‍ 3,40,784 യാത്ര വാഹനങ്ങളാണ് വിറ്റഴിച്ചത്. ജൂണില്‍ 3,40,784 യാത്ര വാഹനങ്ങളാണ് വിറ്റഴിച്ചത്. അതേസമയം 3.1 ശതമാനം വര്‍ധനയോടെ 1,37,160 കാറുകളാണ് ജൂണ്‍ മാസത്തില്‍ മാരുതി സുസുക്കി വിറ്റഴിച്ചത്. ഏറ്റവും ഇടിവ് നേരിട്ടത് ടാറ്റയാണ്.