ഫെബ്രുവരി 1 മുതല്‍ പാസഞ്ചർ വാഹന വില വർധിപ്പിക്കുമെന്ന് ടാറ്റ മോട്ടോഴ്സ്

ഇലക്ട്രിക് വാഹനങ്ങളുൾപ്പടെയുള്ള എല്ലാ പാസഞ്ചർ വാഹനങ്ങൾക്കും അടുത്ത മാസം മുതൽ 0.7 ശതമാനം വരെ വില വർദ്ധനവ് വരുത്താനാണ് കമ്പനിയുടെ തീരുമാനം. ഉയർന്നുവരുന്ന നിർമ്മാണ ചെലവുകൾ ഭാ​ഗികമായി നികത്തുന്നതിനാണ് പുതിയ നടപടി. 2023 മേയിൽ PV മോഡലുകളിൽ 0.6 ശതമാനം വരെ വില വർധനവ് കമ്പനി നടപ്പാക്കിയിരുന്നു.