Short Vartha - Malayalam News

പുതിയ എയ്‌സ് EV 1000 അവതരിപ്പിച്ച് ടാറ്റാ മോട്ടോര്‍സ്

ഇ കാര്‍ഗോ മൊബിലിറ്റി സൊല്യൂഷന്‍ ശക്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് പുതിയ എയ്‌സ് EV 1000 അവതരിപ്പിച്ചിരിക്കുന്നത്. ഈ സീറോ എമിഷന്‍ മിനി ട്രക്ക് ഒരു ടണ്‍ വരെ ഭാരവും വഹിച്ച് ഒറ്റ ചാര്‍ജില്‍ 161 കിലോമീറ്റര്‍ ദൂരം സര്‍ട്ടിഫൈഡ് റെയ്ഞ്ചുമാണ് വാഗ്ദാനം ചെയ്യുന്നത്. വിവിധ മേഖലകളില്‍ നിന്നുള്ള ഉപഭോക്താക്കളില്‍ നിന്ന് ലഭിച്ച ഇന്‍പുട്ടുകള്‍ സ്വീകരിച്ചാണ് ഈ പുതിയ വേരിയന്റ് വികസിപ്പിച്ചിരിക്കുന്നത്.