Short Vartha - Malayalam News

തമിഴ്‌നാട്ടില്‍ 9000 കോടിയുടെ വാഹനനിര്‍മാണ പ്ലാന്റ് സ്ഥാപിക്കാനൊരുങ്ങി ടാറ്റാ മോട്ടോഴ്‌സ്

ടാറ്റ മോട്ടോഴ്‌സ് CFO പി.ബി ബാലാജിയും ഗൈഡന്‍സ് തമിഴ്‌നാട് MD&CEO വി വിഷ്ണുവും മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ സാന്നിധ്യത്തില്‍ ഇത് സംബന്ധിച്ച ധാരണാപത്രം കൈമാറി. പുതിയ പ്ലാന്റിലൂടെ സംസ്ഥാനത്ത് 5000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ഈ നിക്ഷേപത്തിലൂടെ ഇന്ത്യയുടെ ഓട്ടോമൊബൈല്‍ തലസ്ഥാനമെന്ന സ്ഥാനം തമിഴ്‌നാട് കൂടുതല്‍ ഊട്ടിയുറപ്പിക്കുകയാണെന്നും മുഖ്യമന്ത്രി എക്സില്‍ കുറിച്ചു.