ടിയാഗോ, ടിഗോര്‍ CNG യുടെ ഓട്ടോമാറ്റിക് മോഡലുകളുടെ ബുക്കിംഗ് ആരംഭിച്ചു

ഇന്ത്യന്‍ വിപണിയില്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനിലെത്തുന്ന ആദ്യ CNG വാഹനം എന്ന അവകാശപ്പെട്ടാണ് ടാറ്റ മോട്ടോഴ്‌സ് ഈ വാഹനങ്ങള്‍ എത്തിക്കുന്നത്. വാഹനങ്ങളുടെ ബുക്കിംഗ് ഇതിനോടകം ടാറ്റയുടെ ഡീലര്‍ഷിപ്പുകളിലും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലും ആരംഭിച്ചിട്ടുണ്ട്. 21,000 രൂപ അഡ്വാന്‍സില്‍ ബുക്കിംഗ് സ്വീകരിക്കുന്നതാണെന്ന് കമ്പനി അറിയിച്ചു.