കര്‍വ് SUV ഈ വര്‍ഷം വിപണിയിലെത്തും; മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച് ടാറ്റ മോട്ടോഴ്‌സ്

വാഹനത്തിന്റെ കണ്‍സെപ്റ്റ് മോഡലാണ് കമ്പനി മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോ 2024 ല്‍ പ്രദര്‍ശിപ്പിച്ചത്. ഈ വര്‍ഷം അവസാനത്തോടെ വിപണിയിലെത്തുന്ന കര്‍വിന്റെ ഇലക്ട്രോണിക് പതിപ്പിന് 400 കിലോമീറ്റര്‍ മുതല്‍ 500 കിലോമീറ്റര്‍ വരെയായിരിക്കും റേഞ്ച്. അടുത്ത വര്‍ഷം ആദ്യം കര്‍വിന്റെ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍, ഡീസല്‍ പതിപ്പുകളും പുറത്തിറങ്ങും.