ഇലക്ട്രിക് മോഡലുകളുടെ വില കുറച്ച് ടാറ്റാ മോട്ടോഴ്‌സ്

ഉത്സവ സീസണോട് അനുബന്ധിച്ച് വന്‍ വിലക്കുറവാണ് EV മോഡലുകള്‍ക്ക് ടാറ്റാ മോട്ടോഴ്‌സ് പ്രഖ്യാപിച്ചിരിക്കുന്നത്. നെക്സോണ്‍ EVയുടെ വില മൂന്ന് ലക്ഷം രൂപ വരെയാണ് കുറച്ചിരിക്കുന്നത്. 12.49 ലക്ഷം രൂപയാണ് വാഹനത്തിന്റെ നിലവിലെ വില. പഞ്ച് EVയുടെ വിലയും കുറച്ചിട്ടുണ്ട്. 1.20 ലക്ഷം രൂപ വരെയാണ് കുറച്ചത്. 9.99 ലക്ഷം രൂപ മുതലാണ് പുതുക്കിയ വില ആരംഭിക്കുന്നത്.

SUVകളുടെ വിലയില്‍ കുറവുമായി ടാറ്റ മോട്ടോഴ്‌സ്

സഫാരി, ഹാരിയര്‍, നെക്‌സണ്‍, പഞ്ച്, സിയേറ സഫാരി തുടങ്ങിയ മോഡലുകളുടെ വിലയിലാണ് കമ്പനി വിലക്കുറവ് വരുത്തിയിരിക്കുന്നത്. വില്‍പ്പനയില്‍ 20 ലക്ഷം SUVകള്‍ എന്ന റെക്കോര്‍ഡ് പിന്നിട്ടതിന് പിന്നാലെയാണ് ഓഫര്‍ പ്രഖ്യാപിച്ചത്. ടാറ്റ ഹാരിയറിന്റെ പ്രാരംഭ വില 14.99 ലക്ഷം രൂപയായാണ് കുറച്ചത്. ടാറ്റയുടെ ഇലക്ട്രിക് SUVയായ നെക്‌സണ്‍ EVയ്ക്ക് 1.3 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു.

പുതിയ എയ്‌സ് EV 1000 അവതരിപ്പിച്ച് ടാറ്റാ മോട്ടോര്‍സ്

ഇ കാര്‍ഗോ മൊബിലിറ്റി സൊല്യൂഷന്‍ ശക്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് പുതിയ എയ്‌സ് EV 1000 അവതരിപ്പിച്ചിരിക്കുന്നത്. ഈ സീറോ എമിഷന്‍ മിനി ട്രക്ക് ഒരു ടണ്‍ വരെ ഭാരവും വഹിച്ച് ഒറ്റ ചാര്‍ജില്‍ 161 കിലോമീറ്റര്‍ ദൂരം സര്‍ട്ടിഫൈഡ് റെയ്ഞ്ചുമാണ് വാഗ്ദാനം ചെയ്യുന്നത്. വിവിധ മേഖലകളില്‍ നിന്നുള്ള ഉപഭോക്താക്കളില്‍ നിന്ന് ലഭിച്ച ഇന്‍പുട്ടുകള്‍ സ്വീകരിച്ചാണ് ഈ പുതിയ വേരിയന്റ് വികസിപ്പിച്ചിരിക്കുന്നത്.

വാഹന പൊളിക്കൽ സൗകര്യം ഡൽഹിയിലും ആരംഭിച്ച് ടാറ്റാ മോട്ടോഴ്‌സ്

'റീസൈക്കിൾ വിത്ത് റെസ്‌പെക്ട്' എന്ന പേരിലുളള സംവിധാനത്തില്‍ അത്യാധുനിക പരിസ്ഥിതി സൗഹൃദ രീതികളിലൂടെ കാലാവധി പൂർത്തിയാക്കിയ 18,000 വാഹനങ്ങൾ പ്രതിവർഷം സുരക്ഷിതമായി പൊളിക്കാന്‍ സാധിക്കുമെന്ന് ടാറ്റാ മോട്ടോഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഗിരീഷ് വാഗ് പറഞ്ഞു. ഈ സ്‌ക്രാപ്പിംഗ് സംവിധാനത്തില്‍ എല്ലാ ബ്രാൻഡുകളിലുമുള്ള യാത്രാ വാഹനങ്ങളും വാണിജ്യ വാഹനങ്ങളും പൊളിക്കാനാകും.Read More

പുതിയ ഫീച്ചറുകളോടെ ടിയാഗോ EV അപ്‌ഡേറ്റ് ചെയ്ത് ടാറ്റ മോട്ടോഴ്സ്

ഉപഭോക്താക്കളില്‍ നിന്ന് ലഭിച്ച ഫീഡ്ബാക്ക് അടിസ്ഥാനമാക്കിയാണ് കമ്പനി പുതിയ അപ്‌ഡേറ്റുകള്‍ അവതരിപ്പിച്ചത്. 2024 ടാറ്റ ടിയാഗോ EVയ്ക്ക് ഇപ്പോള്‍ ഒരു ഓട്ടോ-ഡിമ്മിംഗ് IRVM ലഭിക്കുന്നു. രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിലാണ് ടാറ്റ ടിയാഗോ EV അവതരിപ്പിച്ചിരിക്കുന്നത്. ഇത് 19.2kWh ബാറ്ററിയും 24kWh യൂണിറ്റും പായ്ക്ക് ചെയ്യുന്നു. ടിയാഗോ EVയുടെ എല്ലാ വകഭേദങ്ങളും ഇപ്പോള്‍ ഒരു പുതിയ ഗിയര്‍ സെലക്ടര്‍ നോബുമായാണ് വരുന്നത്.

തമിഴ്‌നാട്ടില്‍ 9000 കോടിയുടെ വാഹനനിര്‍മാണ പ്ലാന്റ് സ്ഥാപിക്കാനൊരുങ്ങി ടാറ്റാ മോട്ടോഴ്‌സ്

ടാറ്റ മോട്ടോഴ്‌സ് CFO പി.ബി ബാലാജിയും ഗൈഡന്‍സ് തമിഴ്‌നാട് MD&CEO വി വിഷ്ണുവും മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ സാന്നിധ്യത്തില്‍ ഇത് സംബന്ധിച്ച ധാരണാപത്രം കൈമാറി. പുതിയ പ്ലാന്റിലൂടെ സംസ്ഥാനത്ത് 5000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ഈ നിക്ഷേപത്തിലൂടെ ഇന്ത്യയുടെ ഓട്ടോമൊബൈല്‍ തലസ്ഥാനമെന്ന സ്ഥാനം തമിഴ്‌നാട് കൂടുതല്‍ ഊട്ടിയുറപ്പിക്കുകയാണെന്നും മുഖ്യമന്ത്രി എക്സില്‍ കുറിച്ചു.

പുതിയ SUVകളുടെ ഡാര്‍ക്ക് എഡിഷന്‍ പുറത്തിറക്കി ടാറ്റാ മോട്ടോഴ്‌സ്

പുതിയ സഫാരിയുടെയും ഹാരിയറിന്റെയും ഡാര്‍ക്ക് എഡിഷന്‍ പുറത്തിറക്കിയിട്ടുണ്ട്. നെക്‌സോണിന്റെ ഇലക്ട്രിക് പതിപ്പും ഇന്റേണല്‍ കമ്പഷന്‍ എന്‍ജിന്‍ പതിപ്പും ഉടന്‍ ഡാര്‍ക്ക് സീരിസില്‍ ലഭ്യമാക്കുമെന്നും കമ്പനി അറിയിച്ചു. പുതിയ നെക്‌സോണ്‍ 11.45 ലക്ഷം രൂപ മുതല്‍ വിപണിയില്‍ ലഭ്യമാണ്. ഡാര്‍ക്ക് എഡിഷന്‍ പതിപ്പുകള്‍ വാഹന വിപണിയില്‍ വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്.

ഇലക്ട്രിക് മോഡലുകളുടെ വില 1.2 ലക്ഷം രൂപ വരെ കുറച്ച് ടാറ്റാ മോട്ടോഴ്‌സ്

നെക്‌സണിന്റെയും ടിയാഗോ EVയുടെയും വില 1,20,000 രൂപ വരെ കുറയ്ക്കുന്നതായാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ബാറ്ററി സെല്ലിന്റെ വില കുറഞ്ഞതിനെ തുടര്‍ന്നാണ് വിലയില്‍ കുറവ് വരുത്താന്‍ തീരുമാനിച്ചതെന്ന് ടാറ്റാ പാസഞ്ചര്‍ ഇലക്ട്രിക്‌മൊബിലിറ്റി ലിമിറ്റഡ് ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ വിവേക് ശ്രീവത്സ വ്യക്തമാക്കി. ടാറ്റ ഏറ്റവും അവസാനമായി പുറത്തിറക്കിയ പഞ്ച് EVയുടെ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല.

കര്‍വ് SUV ഈ വര്‍ഷം വിപണിയിലെത്തും; മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച് ടാറ്റ മോട്ടോഴ്‌സ്

വാഹനത്തിന്റെ കണ്‍സെപ്റ്റ് മോഡലാണ് കമ്പനി മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോ 2024 ല്‍ പ്രദര്‍ശിപ്പിച്ചത്. ഈ വര്‍ഷം അവസാനത്തോടെ വിപണിയിലെത്തുന്ന കര്‍വിന്റെ ഇലക്ട്രോണിക് പതിപ്പിന് 400 കിലോമീറ്റര്‍ മുതല്‍ 500 കിലോമീറ്റര്‍ വരെയായിരിക്കും റേഞ്ച്. അടുത്ത വര്‍ഷം ആദ്യം കര്‍വിന്റെ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍, ഡീസല്‍ പതിപ്പുകളും പുറത്തിറങ്ങും.

ടിയാഗോ, ടിഗോര്‍ CNG യുടെ ഓട്ടോമാറ്റിക് മോഡലുകളുടെ ബുക്കിംഗ് ആരംഭിച്ചു

ഇന്ത്യന്‍ വിപണിയില്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനിലെത്തുന്ന ആദ്യ CNG വാഹനം എന്ന അവകാശപ്പെട്ടാണ് ടാറ്റ മോട്ടോഴ്‌സ് ഈ വാഹനങ്ങള്‍ എത്തിക്കുന്നത്. വാഹനങ്ങളുടെ ബുക്കിംഗ് ഇതിനോടകം ടാറ്റയുടെ ഡീലര്‍ഷിപ്പുകളിലും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലും ആരംഭിച്ചിട്ടുണ്ട്. 21,000 രൂപ അഡ്വാന്‍സില്‍ ബുക്കിംഗ് സ്വീകരിക്കുന്നതാണെന്ന് കമ്പനി അറിയിച്ചു.