Short Vartha - Malayalam News

പുതിയ ഫീച്ചറുകളോടെ ടിയാഗോ EV അപ്‌ഡേറ്റ് ചെയ്ത് ടാറ്റ മോട്ടോഴ്സ്

ഉപഭോക്താക്കളില്‍ നിന്ന് ലഭിച്ച ഫീഡ്ബാക്ക് അടിസ്ഥാനമാക്കിയാണ് കമ്പനി പുതിയ അപ്‌ഡേറ്റുകള്‍ അവതരിപ്പിച്ചത്. 2024 ടാറ്റ ടിയാഗോ EVയ്ക്ക് ഇപ്പോള്‍ ഒരു ഓട്ടോ-ഡിമ്മിംഗ് IRVM ലഭിക്കുന്നു. രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിലാണ് ടാറ്റ ടിയാഗോ EV അവതരിപ്പിച്ചിരിക്കുന്നത്. ഇത് 19.2kWh ബാറ്ററിയും 24kWh യൂണിറ്റും പായ്ക്ക് ചെയ്യുന്നു. ടിയാഗോ EVയുടെ എല്ലാ വകഭേദങ്ങളും ഇപ്പോള്‍ ഒരു പുതിയ ഗിയര്‍ സെലക്ടര്‍ നോബുമായാണ് വരുന്നത്.