Short Vartha - Malayalam News

പീക്ക് സമയത്ത് ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യരുത്; നിര്‍ദേശവുമായി KSEB

പീക്ക് ലോഡ് (6 pm - 10 pm) സമയത്ത് വൈദ്യുതിയുടെ ഉപയോഗം കൂടുന്നത് കാരണം വോള്‍ട്ടേജില്‍ വ്യതിയാനം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇത് വൈദ്യുത വാഹനത്തിന്റെ ബാറ്ററിയുടെ ആയുസിനെ ബാധിച്ചേക്കാമെന്നും KSEB മുന്നറിയിപ്പ് നല്‍കുന്നു. ആവശ്യത്തിനു മാത്രം വൈദ്യുതി ഉപയോഗിക്കുമ്പോള്‍ ഇടക്കിടെ അധികലോഡ് കാരണം ഫീഡറുകളില്‍ ഉണ്ടാകുന്ന വൈദ്യുതി തടസം ഒഴിവാക്കാന്‍ സാധിക്കും. കടുത്ത വേനല്‍ച്ചൂടിനെ തുടര്‍ന്ന് സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തില്‍ വര്‍ധന തുടരുന്നതിനിടെയാണ് KSEBയുടെ അറിയിപ്പ്.