Short Vartha - Malayalam News

വാഹന പൊളിക്കൽ സൗകര്യം ഡൽഹിയിലും ആരംഭിച്ച് ടാറ്റാ മോട്ടോഴ്‌സ്

'റീസൈക്കിൾ വിത്ത് റെസ്‌പെക്ട്' എന്ന പേരിലുളള സംവിധാനത്തില്‍ അത്യാധുനിക പരിസ്ഥിതി സൗഹൃദ രീതികളിലൂടെ കാലാവധി പൂർത്തിയാക്കിയ 18,000 വാഹനങ്ങൾ പ്രതിവർഷം സുരക്ഷിതമായി പൊളിക്കാന്‍ സാധിക്കുമെന്ന് ടാറ്റാ മോട്ടോഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഗിരീഷ് വാഗ് പറഞ്ഞു. ഈ സ്‌ക്രാപ്പിംഗ് സംവിധാനത്തില്‍ എല്ലാ ബ്രാൻഡുകളിലുമുള്ള യാത്രാ വാഹനങ്ങളും വാണിജ്യ വാഹനങ്ങളും പൊളിക്കാനാകും. ജയ്‌പൂർ, ഭുവനേശ്വർ, സൂററ്റ്, ഛണ്ഡീഗഡ് എന്നിവിടങ്ങളില്‍ ടാറ്റാ മോട്ടോഴ്‌സിന്റെ സ്‌ക്രാപ്പിംഗ് ഫെസിലിറ്റി വിജയകരമായി പ്രവര്‍ത്തിക്കുന്നുണ്ട്.