ഇലക്ട്രിക് മോഡലുകളുടെ വില 1.2 ലക്ഷം രൂപ വരെ കുറച്ച് ടാറ്റാ മോട്ടോഴ്‌സ്

നെക്‌സണിന്റെയും ടിയാഗോ EVയുടെയും വില 1,20,000 രൂപ വരെ കുറയ്ക്കുന്നതായാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ബാറ്ററി സെല്ലിന്റെ വില കുറഞ്ഞതിനെ തുടര്‍ന്നാണ് വിലയില്‍ കുറവ് വരുത്താന്‍ തീരുമാനിച്ചതെന്ന് ടാറ്റാ പാസഞ്ചര്‍ ഇലക്ട്രിക്‌മൊബിലിറ്റി ലിമിറ്റഡ് ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ വിവേക് ശ്രീവത്സ വ്യക്തമാക്കി. ടാറ്റ ഏറ്റവും അവസാനമായി പുറത്തിറക്കിയ പഞ്ച് EVയുടെ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല.