മെഴ്സിഡീസ് മെയ്ബ EQS 680 ഇന്ത്യയില്‍ അവതരിപ്പിച്ചു
മെഴ്സിഡീസ് ബെന്‍സിന്റെ ഏറ്റവും പുതിയ ആഡംബര ഇലക്ട്രിക് വാഹനം മെയ്ബ EQS 680 എസ്.യു.വി ഇന്ത്യയില്‍ അവതരിപ്പിച്ചു. 2.25 കോടി രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. മറ്റ് മെയ്ബ വാഹനങ്ങള്‍ക്ക് സമാനമായ ഡിസൈന്‍, ഫീച്ചറുകള്‍, സാങ്കേതികവിദ്യകള്‍ എന്നിവയോടെയാണ് ഇലക്ട്രിക് പതിപ്പും എത്തിയിരിക്കുന്നത്. 122 കിലോവാട്ട് ബാറ്ററി പാക്കുള്ള ഈ വാഹനം ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 611 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കും. ഇന്ത്യന്‍ വിപണിയില്‍ എത്തിയിരിക്കുന്ന ഇലക്ട്രിക് വാഹനങ്ങളില്‍ ഏറ്റവും വില കൂടിയ രണ്ടാമത്തെ ഇലക്ട്രിക് SUVയാണിത്.
മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് വാഹനം 2025 ജനുവരിയിലെത്തും
4300 mm നീളവും 1800 mm വീതിയും 1600 mm ഉയരവുമുള്ള ഈ വാഹനത്തില്‍ 60 കിലോവാട്ട് ശേഷിയുള്ള ബാറ്ററി നല്‍കും. 2025 ജനുവരിയില്‍ ഡല്‍ഹിയില്‍ നടക്കുന്ന ഭാരത് മൊബിലിറ്റി എക്സ്പോയില്‍ മാരുതി സുസുക്കി EVXന്റെ പ്രൊഡക്ഷന്‍ പതിപ്പ് പ്രദര്‍ശനത്തിന് എത്തിക്കും. ഇന്ത്യയില്‍ മാത്രം നിര്‍മിക്കുന്ന വാഹനമാണെങ്കില്‍ കൂടുതല്‍ പ്രധാന്യം നല്‍കുന്നത് യുറോപ്യന്‍ വിപണികള്‍ക്ക് ആയിരിക്കും.
ആദ്യ ഇലക്ട്രിക് ബൈക്ക് പുറത്തിറക്കാനൊരുങ്ങി ഒല
ഇന്ത്യയിലെ വൈദ്യുത ഇരുചക്രവാഹന വിപണിയില്‍ മുന്‍പന്തിയിലുളള ഒല, ആദ്യ ഇലക്ട്രിക് ബൈക്ക് പുറത്തിറക്കുന്നു. ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനത്തില്‍ വാഹനം അവതരിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇലക്ട്രിക് ബൈക്കുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കമ്പനി ഏറെക്കാലമായി ആരംഭിച്ചിരുന്നു. പുതിയ ബൈക്കിന്റെ സാങ്കേതിക വിശദാംശങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ലെങ്കിലും ഒല ബൈക്കും ഇന്ത്യന്‍ വിപണിയില്‍ തരംഗമാകുമെന്നാണ് വിലയിരുത്തുന്നത്.
ഇടുക്കിയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ EV ചാര്‍ജിങ് സ്റ്റേഷനുകള്‍ ഒരുങ്ങുന്നു
ഇടുക്കി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള EV ചാര്‍ജിങ് സ്റ്റേഷനുകള്‍ ഒരുക്കാന്‍ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ അപേക്ഷ ക്ഷണിച്ചു. അരുവിക്കുഴി ടൂറിസം സെന്റര്‍, മൂന്നാര്‍ പാര്‍ക്ക്, ബോട്ടാണിക്കല്‍ ഗാര്‍ഡന്‍, വാഗമണ്‍ സാഹസിക പാര്‍ക്ക്, മൊട്ടക്കുന്ന്, പാഞ്ചാലിമേട്, രാമക്കല്‍മേട്, ഏലപ്പാറ അമിനിറ്റി സെന്റര്‍, ചെറുതോണിയിലെ മഹാറാണി ഹോട്ടല്‍, കുമളിയിലെ ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ് എന്നിവിടങ്ങളിലാണ് ചാര്‍ജിങ് സ്റ്റേഷനുകള്‍ ഒരുക്കേണ്ടത്.Read More
MG മോട്ടോഴ്സിന്റെ മുന്നാമത്തെ ഇലക്ട്രിക് മോഡല്‍ സെപ്റ്റംബര്‍ മാസത്തോടെ എത്തും
കൗഡ് EV എന്നാണ് ഈ ഇലക്ട്രിക് വാഹനത്തിന് പേര് നല്‍കിയിരിക്കുന്നത്. ക്രോസ്ഓവര്‍ MPV ശ്രേണിയിലേക്കായിരിക്കും MG ക്ലൗഡ് എത്തുക. എം.ജിയുടെ ഇലക്ട്രിക് വാഹനങ്ങളിലെ ഏറ്റവും പ്രീമിയം മോഡലായിരിക്കും ഇത്. ഇന്ത്യയില്‍ എത്തുന്ന വാഹനത്തിന്റെ മെക്കാനിക്കല്‍ ഫീച്ചറുകള്‍ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഗ്ലോബല്‍ മോഡലില്‍ 37.9 കിലോവാട്ട് മുതല്‍ 50.6 കിലോവാട്ട് വരെ ശേഷിയുള്ള ബാറ്ററി പാക്കാണ് നല്‍കുന്നത്.
വിമാനത്തിന്റെ ഡിസൈനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് അള്‍ട്രാവയലറ്റ് F77 മാക്ക് 2
അള്‍ട്രാവയലറ്റിന്റെ F77 എന്ന ഇലക്ട്രിക് ബൈക്കിന്റെ മുഖംമിനുക്കിയ പതിപ്പാണ് അള്‍ട്രാവയലറ്റ് F77 മാക്ക് 2. 10.3 കിലോവാട്ട് ശേഷിയുള്ള ബാറ്ററിയുള്ള ഈ വാഹനത്തിന്റെ റേഞ്ച് 323 കിലോമീറ്ററാണ്. മണിക്കൂറില്‍ 155 കിലോമീറ്റര്‍ വേഗത കൈവരിക്കാനും ഈ ബൈക്കിന് സാധിക്കും. F77 മോഡലിലെ ഡിസൈനില്‍ നിന്ന് മാറ്റമൊന്നും വരുത്താതെയാണ് പുതിയ മോഡലും എത്തിയിരിക്കുന്നത്.
പീക്ക് സമയത്ത് ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യരുത്; നിര്‍ദേശവുമായി KSEB
പീക്ക് ലോഡ് (6 pm - 10 pm) സമയത്ത് വൈദ്യുതിയുടെ ഉപയോഗം കൂടുന്നത് കാരണം വോള്‍ട്ടേജില്‍ വ്യതിയാനം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇത് വൈദ്യുത വാഹനത്തിന്റെ ബാറ്ററിയുടെ ആയുസിനെ ബാധിച്ചേക്കാമെന്നും KSEB മുന്നറിയിപ്പ് നല്‍കുന്നു. ആവശ്യത്തിനു മാത്രം വൈദ്യുതി ഉപയോഗിക്കുമ്പോള്‍ ഇടക്കിടെ അധികലോഡ് കാരണം ഫീഡറുകളില്‍ ഉണ്ടാകുന്ന വൈദ്യുതി തടസം ഒഴിവാക്കാന്‍ സാധിക്കും. കടുത്ത വേനല്‍ച്ചൂടിനെ തുടര്‍ന്ന് സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തില്‍ വര്‍ധന തുടരുന്നതിനിടെയാണ് KSEBയുടെ അറിയിപ്പ്.
വൈദ്യുത വാഹന ചാർജിംഗ് ശൃംഖല വിപുലീകരിക്കാന്‍ ഒരുങ്ങി ടാറ്റാ പവർ
ഈസി ചാർജ് (EZ Charge) എന്ന ടാറ്റാ പവറിന്റെ ശൃംഖല ഇന്ത്യയിലെ 530 പട്ടണങ്ങളിലായി 5300 ൽ അധികം പബ്ലിക്, സെമി പബ്ലിക്, ഫ്‌ളീറ്റ് ചാർജിംഗ് പോയിന്റുകളില്‍ ഇതിനോടകം സ്ഥാപിച്ചിട്ടുണ്ട്. ദേശീയപാതകൾ, ഹോട്ടലുകൾ, മാളുകൾ, ആശുപത്രികൾ, ഓഫീസുകൾ, ഭവന സമുച്ഛയങ്ങൾ എന്നിങ്ങനെ സൗകര്യപ്രദമായ കേന്ദ്രങ്ങളിലാണ് ഈ ചാർജിംഗ് പോയിന്റുകൾ ഉളളത്. വൈദ്യുത ചാർജിംഗ് സംവിധാനങ്ങൾക്ക് ആവശ്യം വർദ്ധിക്കുന്നതിനാല്‍ ഉപഭോക്താക്കള്‍ക്കായി വയർലെസ് പെയ്‌മെന്‍റ് സൗകര്യങ്ങളും ടാറ്റാ പവർ ലഭ്യമാക്കുന്നുണ്ട്.Read More
ഇലക്ട്രിക് SUV വില്‍പനക്ക് എത്തിക്കാനൊരുങ്ങി മാരുതി സുസുക്കി
ഒറ്റ ചാര്‍ജില്‍ 550 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ ശേഷിയുള്ള ബാറ്ററി പാക്കോടു കൂടിയ പുതിയ SUV വികസിപ്പിക്കാനാണ് മാരുതി ശ്രമിക്കുന്നത്. അതിവേഗ ചാര്‍ജിംഗ്, പ്രകടനം മെച്ചപ്പെടുത്താനായി സിംഗിള്‍, ട്വിന്‍ ഇലക്ട്രിക് മോട്ടോര്‍ സജ്ജീകരണങ്ങള്‍ എന്നിവയോട് കൂടിയായിരിക്കും പുതിയ മോഡല്‍ എത്തുന്നത്. ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, വയര്‍ലെസ് സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജിംഗ് എന്നീ സവിശേഷതകളും ഉണ്ടായിരിക്കും.
SU7 എന്ന പേരില്‍ ഇലക്ട്രിക് കാര്‍ അവതരിപ്പിച്ച് ഷവോമി
ആദ്യഘട്ടത്തില്‍ ചൈനീസ് വിപണിയിലാണ് ഈ വാഹനം എത്തുക. അവതരിപ്പിച്ച് 24 മണിക്കൂറിനുള്ളില്‍ 88,898 ബുക്കിങ്ങ് ലഭിച്ചതായി ചൈനീസ് ഇലക്ട്രോണിക്സ് കമ്പനിയായ ഷവോമി അറിയിച്ചു. ഇതിന്റെ വില 2.16 ലക്ഷം യുവാന്‍ (25 ലക്ഷം രൂപ) മുതലാണ്. SU7ന് ഒറ്റ ചാര്‍ജില്‍ 700 കിലോമീറ്റര്‍ വരെ ഓടാനാകും. ഒപ്പം ഫാസ്റ്റ് ചാര്‍ജിങ് സൗകര്യവുമുണ്ട്. പരമാവധി വേഗത 210 കിലോമീറ്ററാണ്.