Short Vartha - Malayalam News

SU7 എന്ന പേരില്‍ ഇലക്ട്രിക് കാര്‍ അവതരിപ്പിച്ച് ഷവോമി

ആദ്യഘട്ടത്തില്‍ ചൈനീസ് വിപണിയിലാണ് ഈ വാഹനം എത്തുക. അവതരിപ്പിച്ച് 24 മണിക്കൂറിനുള്ളില്‍ 88,898 ബുക്കിങ്ങ് ലഭിച്ചതായി ചൈനീസ് ഇലക്ട്രോണിക്സ് കമ്പനിയായ ഷവോമി അറിയിച്ചു. ഇതിന്റെ വില 2.16 ലക്ഷം യുവാന്‍ (25 ലക്ഷം രൂപ) മുതലാണ്. SU7ന് ഒറ്റ ചാര്‍ജില്‍ 700 കിലോമീറ്റര്‍ വരെ ഓടാനാകും. ഒപ്പം ഫാസ്റ്റ് ചാര്‍ജിങ് സൗകര്യവുമുണ്ട്. പരമാവധി വേഗത 210 കിലോമീറ്ററാണ്.