Short Vartha - Malayalam News

വൈദ്യുത വാഹന ചാർജിംഗ് ശൃംഖല വിപുലീകരിക്കാന്‍ ഒരുങ്ങി ടാറ്റാ പവർ

ഈസി ചാർജ് (EZ Charge) എന്ന ടാറ്റാ പവറിന്റെ ശൃംഖല ഇന്ത്യയിലെ 530 പട്ടണങ്ങളിലായി 5300 ൽ അധികം പബ്ലിക്, സെമി പബ്ലിക്, ഫ്‌ളീറ്റ് ചാർജിംഗ് പോയിന്റുകളില്‍ ഇതിനോടകം സ്ഥാപിച്ചിട്ടുണ്ട്. ദേശീയപാതകൾ, ഹോട്ടലുകൾ, മാളുകൾ, ആശുപത്രികൾ, ഓഫീസുകൾ, ഭവന സമുച്ഛയങ്ങൾ എന്നിങ്ങനെ സൗകര്യപ്രദമായ കേന്ദ്രങ്ങളിലാണ് ഈ ചാർജിംഗ് പോയിന്റുകൾ ഉളളത്. വൈദ്യുത ചാർജിംഗ് സംവിധാനങ്ങൾക്ക് ആവശ്യം വർദ്ധിക്കുന്നതിനാല്‍ ഉപഭോക്താക്കള്‍ക്കായി വയർലെസ് പെയ്‌മെന്‍റ് സൗകര്യങ്ങളും ടാറ്റാ പവർ ലഭ്യമാക്കുന്നുണ്ട്. നിലവിലുളള സാഹചര്യങ്ങള്‍ അനുസരിച്ച് ഇന്ത്യയിലെ വൈദ്യുത വാഹന വില്‍പ്പന 2030 ൽ ഒരു കോടിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.