Short Vartha - Malayalam News

ഡീസല്‍ എന്‍ജിനുള്ള വാഹനങ്ങളുടെ നിര്‍മാണം അവസാനിപ്പിച്ച് വോള്‍വോ

സ്വീഡിഷ് കമ്പനിയായ വോള്‍വോ തങ്ങള്‍ നിര്‍മിച്ച അവസാനത്തെ ഡീസല്‍ കാര്‍ പുറത്തിറക്കി. വോള്‍വോയുടെ ഫ്ളാഗ്ഷിപ്പ് SUV മോഡലായ XC90 മോഡലാണ് അവസാനത്തെ ഡീസല്‍ എന്‍ജിനില്‍ വാഹനം. വോള്‍വോ 2030ഓടെ പൂര്‍ണമായും ഇലക്ട്രിക്കിലേക്ക് മാറുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. വിപണിയിലെ മാറ്റങ്ങളും മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങളിലെ മാറ്റങ്ങളുമാണ് പൂര്‍ണമായും ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാന്‍ കമ്പനിയെ പ്രേരിപ്പിച്ചത്.