Short Vartha - Malayalam News

ഇലക്ട്രിക് SUV വില്‍പനക്ക് എത്തിക്കാനൊരുങ്ങി മാരുതി സുസുക്കി

ഒറ്റ ചാര്‍ജില്‍ 550 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ ശേഷിയുള്ള ബാറ്ററി പാക്കോടു കൂടിയ പുതിയ SUV വികസിപ്പിക്കാനാണ് മാരുതി ശ്രമിക്കുന്നത്. അതിവേഗ ചാര്‍ജിംഗ്, പ്രകടനം മെച്ചപ്പെടുത്താനായി സിംഗിള്‍, ട്വിന്‍ ഇലക്ട്രിക് മോട്ടോര്‍ സജ്ജീകരണങ്ങള്‍ എന്നിവയോട് കൂടിയായിരിക്കും പുതിയ മോഡല്‍ എത്തുന്നത്. ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, വയര്‍ലെസ് സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജിംഗ് എന്നീ സവിശേഷതകളും ഉണ്ടായിരിക്കും.