Short Vartha - Malayalam News

ഷവോമി 14 Civi ഇന്ത്യയില്‍ അവതരിപ്പിച്ചു

ചൈനയില്‍ മാര്‍ച്ചില്‍ അവതരിപ്പിച്ച ഷവോമി Civi 4 പ്രോയുടെ റീബാഡ്ജ്ഡ് വേര്‍ഷനാണ് ഷവോമി 14 Civi . 39,999 രൂപയാണ് ഫോണിന്റെ അടിസ്ഥാനവിലയെങ്കിലും ഫീച്ചറുകള്‍ക്ക് അനുസരിച്ച് മോഡലുകളുടെ വിലയിലും മാറ്റം വരും. സിനിമാറ്റിക് വിഷന്‍ എന്നതിന്റെ ചുരുക്കപ്പേരാണ് Civi. 6.55 ഇഞ്ച് 1.5k AMOLED സ്‌ക്രീന്‍, 120hz റിഫ്രഷ് റേറ്റ്, ക്വാല്‍ക്കം സ്നാപ്ഡ്രാഗണ്‍ 8s ജെന്‍ ത്രീ ചിപ്പ്സെറ്റ് എന്നിവയാണ് ഫോണിന്റെ മറ്റു പ്രത്യേകതകള്‍.