ടാറ്റ ടിയാഗോ, ടിഗോർ CNG ഓട്ടോമാറ്റിക് വേരിയന്റുകൾ എത്തുന്നു

രാജ്യത്തെ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുള്ള ആദ്യത്തെ സിഎൻജി മോഡലുകളാകും ഈ വാഹനങ്ങൾ. ഈ ഓട്ടോമാറ്റിക് വേരിയന്റുകൾ ടോപ്പ് എൻഡ് XT, XZ+ ട്രിമ്മുകളെ അടിസ്ഥാനമാക്കിയാണ് എത്തുന്നത്. ടാറ്റ ടിയാഗോ CNG AT , ടിഗോർ CNG AT എന്നിവയിൽ 1.2L, 3 സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനായിരിക്കും ഉണ്ടാവുക.