ആഗോള പാസഞ്ചർ വാഹന വില്‍പ്പനയില്‍ ഒന്നാം സ്ഥാനത്ത് ടൊയോട്ട
2023 ല്‍ ലോകത്താകമാനമായി 1.12 കോടി വാഹനങ്ങള്‍ വിറ്റാണ് ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ടൊയോട്ട ഒന്നാം സ്ഥാനത്ത് എത്തിയത്. കഴിഞ്ഞ വർഷം 7.2 ശതമാനം വളർച്ചയാണ് കമ്പനി നേടിയത്. തുടർച്ചയായ നാലാം വർഷമാണ് കമ്പനി പട്ടികയില്‍ ഒന്നാമതെത്തുന്നത്.
ഫെബ്രുവരി 1 മുതല്‍ പാസഞ്ചർ വാഹന വില വർധിപ്പിക്കുമെന്ന് ടാറ്റ മോട്ടോഴ്സ്
ഇലക്ട്രിക് വാഹനങ്ങളുൾപ്പടെയുള്ള എല്ലാ പാസഞ്ചർ വാഹനങ്ങൾക്കും അടുത്ത മാസം മുതൽ 0.7 ശതമാനം വരെ വില വർദ്ധനവ് വരുത്താനാണ് കമ്പനിയുടെ തീരുമാനം. ഉയർന്നുവരുന്ന നിർമ്മാണ ചെലവുകൾ ഭാഗികമായി നികത്തുന്നതിനാണ് പുതിയ നടപടി. 2023 മേയിൽ PV മോഡലുകളിൽ 0.6 ശതമാനം വരെ വില വർധനവ് കമ്പനി നടപ്പാക്കിയിരുന്നു.