Short Vartha - Malayalam News

നിസാന്‍റെ മാഗ്‌നൈറ്റ് SUV യുടെ വില്‍പ്പന 30,000 യൂണിറ്റ് കടന്നു

തുടർച്ചയായ മൂന്നാം വർഷമാണ് നിസാൻ മോട്ടോർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്‍റെ മാഗ്‌നൈറ്റ് ഈ നാഴികക്കല്ല് കടക്കുന്നത്. 2020 ലാണ് മാഗ്‌നൈറ്റ് വിപണിയിൽ കമ്പനി അവതരിപ്പിക്കുന്നത്. ആഭ്യന്തര വിപണിയിൽ ഒരു ലക്ഷത്തിലധികം വാഹനങ്ങളാണ് ഇതിനോടകം വിറ്റഴിച്ചത്. 30,000 യൂണിറ്റുകൾ ഇന്ത്യയിൽ നിന്നും വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുകയും ചെയ്തു. ഇന്ത്യയിലെ ബിസിനസ് SUV വിഭാഗത്തിലെ ഏറ്റവും പ്രിയപ്പെട്ട വാഹനമായി മാറാന്‍ മാഗ്‌നൈറ്റിന് സാധിച്ചതായി നിസാൻ മോട്ടോർ ഇന്ത്യ മാനേജിംഗ് ഡയറക്ടർ സൗരഭ് വത്സ പറഞ്ഞു.