Short Vartha - Malayalam News

വെയിലത്ത് വാഹനങ്ങളില്‍ കുട്ടികളെ തനിച്ചിരുത്തി പോകരുതെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി

വെയിലത്ത് നിര്‍ത്തിയിടുന്ന വാഹനങ്ങളിലെ ഉയര്‍ന്ന ചൂട് കുട്ടികളില്‍ നിര്‍ജലീകരണത്തിനും അസ്വസ്ഥതയ്ക്കും കാരണമാകുമെന്നാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നല്‍കുന്ന മുന്നറിയിപ്പ്. ACയുള്ള വാഹനങ്ങളാണെങ്കിലും കുറച്ചുനേരം മാത്രമേ കുട്ടികളെ അകത്തിരുത്തി പോകാവൂ എന്നും ദുരന്തനിവാരണ അതോറിറ്റി ചൂണ്ടിക്കാട്ടുന്നു. വളര്‍ത്തുമൃഗങ്ങളെയും പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്തിപ്പോകരുത്.