Short Vartha - Malayalam News

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ രാജ്യത്ത് വിറ്റത് 2.45 കോടി വാഹനങ്ങള്‍

മുൻ വർഷത്തേക്കാൾ 10 ശതമാനം വർധനയാണ് വില്‍പ്പനയിൽ ഉണ്ടായിരിക്കുന്നതെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ റീട്ടെയിൽ ഡീലേഴ്സ് അസോസിയേഷൻ അറിയിച്ചു. മുചക്ര വാഹനങ്ങളുടെ വില്‍പ്പനയാണ് ഏറ്റവും അധികം വര്‍ധിച്ചത്. മുൻ വർഷത്തേക്കാൾ 49 ശതമാനം അധികം മുചക്ര വാഹനങ്ങള്‍ 2023 ൽ കമ്പനികൾ വിറ്റഴിച്ചു. പെട്രോൾ, ഡീസൽ എന്നിവയുടെ വില കൂടുന്നതിനാല്‍ ഉപഭോക്താക്കൾ പുതിയ ഇന്ധനങ്ങളുടെ സാധ്യതകളിലേക്ക് തിരിയുന്ന പ്രവണതയും വര്‍ധിക്കുകയാണ്. കഴിഞ്ഞ വർഷം 39 ലക്ഷം യാത്രാ വാഹനങ്ങളുടെ വില്‍പ്പനയാണ് ഉണ്ടായത്.