Short Vartha - Malayalam News

ആകർഷകമായ ഓഫറുകളുമായി നിപ്പോൺ ടൊയോട്ട

ടൊയോട്ട ഗ്ലാൻസ, ഹൈറൈഡർ, ഫോർച്യൂണർ, ഹൈലെക്‌സ്, കാമ്രി തുടങ്ങിയ വാഹനങ്ങൾക്ക് ആണ് ആകര്‍ഷകമായ ആനുകൂല്യങ്ങള്‍ കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. എക്‌സ്‌ചേഞ്ച് ബോണസ്, അക്‌സസറികളിൽ കിഴിവ്, എക്‌സ്റ്റൻഡഡ് വാറന്റി, നിലവിലെ ടൊയോട്ട ഉടമസ്ഥർക്കായി ലോയൽറ്റി ബോണസ് തുടങ്ങിയ ഓഫറുകളാണ് നല്‍കുന്നത്. ആനുകൂല്യങ്ങൾ ഏപ്രിൽ 30 വരെയാണ് പ്രഖ്യാപിച്ചിട്ടുളളത്. കൂടാതെ പ്രീഓൺഡ് വാഹനങ്ങൾ ഒരു മണിക്കൂറിനുള്ളിൽ മികച്ച വിലയ്ക്ക് വിൽക്കാനും എക്‌സ്‌ചേഞ്ച് ചെയ്യാനുമുള്ള സൗകര്യവും നിപ്പോൺ ടൊയോട്ട ഒരുക്കിയിട്ടുണ്ട്.