ബെര്‍മിങ്ഹാം സ്മോള്‍ ആംസ് ഇന്ത്യന്‍ നിരത്തുകളിലേക്ക് തിരിച്ചെത്തുന്നു

650 CC എന്‍ജിനില്‍ ഒരുങ്ങിയിട്ടുള്ള ഗോള്‍ഡ്സ്റ്റാര്‍ എന്ന വാഹനം എത്തിച്ചുകൊണ്ടാണ് ലോകത്തിലെ ഏറ്റവും വലിയ മോട്ടോര്‍സൈക്കിള്‍ കമ്പനിയായിരുന്ന BSIയുടെ തിരിച്ചു വരവ്. മൂന്ന് വേരിയന്റുകളില്‍ എത്തിയിട്ടുള്ള ഈ ബൈക്കിന്റെ വില 2.99 ലക്ഷത്തിലാണ് ആരംഭിക്കുന്നത്. മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ക്ലാസിക് ലെജന്‍ഡ്സ് കമ്പനിയാണ് BSIയുടെ തിരിച്ചുവരവിന് വഴിയൊരുക്കിയത്.

ഡെസ്റ്റിനി 125-ന്റെ നവീകരിച്ച പതിപ്പ് അവതരിപ്പിക്കാന്‍ ഒരുങ്ങി ഹീറോ മോട്ടോകോര്‍പ്പ്

വരാനിരിക്കുന്ന ഡെസ്റ്റിനി 125 ഡിസൈനിന്റെ കാര്യത്തില്‍ അതിന്റെ മുന്‍ഗാമികളില്‍ നിന്ന് വേറിട്ടുനില്‍ക്കും. ഡെസ്റ്റിനി 125 നിലവിലെ മോഡലിന്റെ 124.6 CC സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിന്‍ തന്നെ നിലനിര്‍ത്തും. ഇത് 9 BHP പവര്‍ ഔട്ട്പുട്ടും 10.4 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നതാണ്. ഡെസ്റ്റിനി 125-ല്‍ പ്രതീക്ഷിക്കുന്ന പ്രധാന അപ്ഗ്രേഡ് ബ്രേക്കിംഗ് പ്രകടനവും സുരക്ഷയും വര്‍ദ്ധിപ്പിക്കുന്ന ഒരു ഫ്രണ്ട് ഡിസ്‌ക് ബ്രേക്കാണ്.

2024 കവാസാക്കി നിഞ്ച 300 ഇന്ത്യയില്‍ അവതരിപ്പിച്ചു

3.43 ലക്ഷം രൂപയാണ് ഇതിന്റെ വില. കാന്‍ഡി ലൈം ഗ്രീന്‍, മെറ്റാലിക് മൂണ്‍ഡസ്റ്റ് ഗ്രേ എന്നിങ്ങനെ രണ്ട് പുതിയ കളര്‍ ഓപ്ഷനുകളില്‍ വാഹനം ലഭിക്കും. എന്നാല്‍ മെക്കാനിക്കല്‍ മാറ്റങ്ങളൊന്നുമില്ല. കാവസാക്കി നിഞ്ച 300ന്റെ 39 യൂണിറ്റുകള്‍ മാത്രമാണ് ഏപ്രിലില്‍ വില്‍ക്കാനായത്. പക്ഷേ കവാസാക്കി നിഞ്ച ZX-10R, കാവസാക്കി Z900 എന്നിവയുടെ കൂടുതല്‍ യൂണിറ്റുകള്‍ കമ്പനിക്ക് വിറ്റഴിക്കാനായിട്ടുണ്ട്.

നിഞ്ച ZX-4RR ലോഞ്ച് ചെയ്യാന്‍ ഒരുങ്ങി കവാസാക്കി മോട്ടോര്‍ ഇന്ത്യ

ഇത് ഇന്ത്യയിലെത്തുന്നത് പൂര്‍ണ്ണമായും ബില്‍റ്റ് യൂണിറ്റ് ആയിട്ടായിരിക്കും. ഇന്ത്യയില്‍ അടുത്തിടെ പുറത്തിറക്കിയ നിഞ്ച ZX-4Rന് മുകളിലായിരിക്കും നിഞ്ച ZX-4RRന്റെ സ്ഥാനം. നിഞ്ച ZX-4RR ന് 399 CC ലിക്വിഡ്-കൂള്‍ഡ്, ഇന്‍-ലൈന്‍ ഫോര്‍ സിലിണ്ടര്‍ എഞ്ചിനാണ് കരുത്ത് പകരുക. റാം എയര്‍ ഇന്‍ടേക്ക് സംവിധാനവും ബൈക്കിന്റെ സവിശേഷതയായിരിക്കും. ഈ ബൈക്കിന് ഒമ്പതുലക്ഷം മുതല്‍ 9.5 ലക്ഷം രൂപ വരെ എക്‌സ്-ഷോറൂം വിലയാണ് പ്രതീക്ഷിക്കുന്നത്.

ടുവാറെഗ് 660 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് അപ്രീലിയ

18.85 ലക്ഷം രൂപ മുതല്‍ 19.16 ലക്ഷം രൂപ വരെയാണ് അപ്രീലിയ ടുവാരെഗ് 660ന്റെ എക്‌സ് ഷോറൂം വില. അട്രെയിഡ്‌സ് ബ്ലാക്ക്, കാന്യോണ്‍ സാന്‍ഡ് കളര്‍ വേരിയന്റുകളാണ് വാഹനത്തിനുള്ളത്. അപ്രീലിയ RS, ട്യൂണോ 660 മോഡലുകളില്‍ കാണുന്ന അതേ എഞ്ചിനാണ് അപ്രീലിയ ടുവാരെഗ് 660നും കരുത്തേകുക. ഇതിന് താരതമ്യേന ഭാരം കുറവാണെങ്കിലും ഉയരമുള്ള സീറ്റാണ് ഉള്ളത്.

റോയല്‍ എന്‍ഫീല്‍ഡ് ഗറില്ല 450 ഈ വര്‍ഷം തന്നെ പുറത്തിറക്കും

ഈ വര്‍ഷം ജൂലൈയിലോ സെപ്റ്റംബറിലോ വാഹനം പുറത്തിറക്കും. റോയല്‍ എന്‍ഫീല്‍ഡ് ഗറില്ല 450 ഇന്ത്യയിലും വിദേശത്തും പരീക്ഷണയോട്ടം നടത്തുകയാണ്. സിംഗിള്‍ പീസ് സീറ്റ്, ടിയര്‍ ഡ്രോപ്പ് ആകൃതിയിലുള്ള ഇന്ധന ടാങ്ക്, സ്ലീക്ക് ടെയില്‍ സെക്ഷന്‍ എന്നിവയാണ് ഈ വാഹനത്തിന്റെ ശ്രദ്ധേയമായ സവിശേഷതകള്‍. പുതിയതായി പുറത്തിറക്കിയ ഹിമാലയനുമായാണ് ഗറില്ല 450 40 bhp കരുത്തും 40 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന എഞ്ചിന്‍ പങ്കിടുന്നത്.

തങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ ശ്രേണിയില്‍ മികച്ച ഓഫറുകള്‍ പ്രഖ്യാപിച്ച് ഇവൂമി എനര്‍ജി

തങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ മുഴുവന്‍ ശ്രേണിയിലും 10,000 രൂപ വരെ കിഴിവാണ് ഇവൂമി എനര്‍ജി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രീമിയം ജീറ്റ്X മോഡലില്‍ 10,000 രൂപയും S1, S1 2.0 എന്നിവയില്‍ 5,000 രൂപയും കിഴിവ് ലഭിക്കും. ആനുകൂല്യങ്ങള്‍ മാര്‍ച്ച് 31 വരെയാണ് ലഭിക്കുക. ഒപ്പം എല്ലാ ഇവൂമി ഇലക്ട്രിക് സ്‌കൂട്ടറുകളും ഇപ്പോള്‍ സ്മാര്‍ട്ട് ക്ലൗഡ് കണക്റ്റഡ് ഇ-സ്‌കൂട്ടറുകളിലേക്ക് അപ്ഗ്രേഡ് ചെയ്യാനുമാവും.

പള്‍സര്‍ NS200, പള്‍സര്‍ NS160 എന്നിവയെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് ബജാജ്

LED ഡേ ടൈം റണ്ണിംഗ് ലാമ്പുകളോട് കൂടിയ LED ഹെഡ്ലാമ്പ്, പുതിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സാധാരണ ട്രിപ്പ് മീറ്റര്‍, ഓഡോമീറ്റര്‍, സ്പീഡോമീറ്റര്‍, ഫ്യൂവല്‍ ഗേജ് എന്നിവയൊക്കെയായാണ് മോട്ടോര്‍സൈക്കിളുകളുടെ 2024 പതിപ്പുകള്‍ എത്തുന്നത്. മോട്ടോര്‍സൈക്കിളുകളില്‍ മെക്കാനിക്കല്‍ മാറ്റങ്ങളൊന്നും് വരുത്തിയിട്ടില്ല. പുതിയ പള്‍സറുകളുടെ വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നിലവിലെ മോഡലുകളേക്കാള്‍ വില കൂടുതലായിരിക്കും എന്നാണ് സൂചന.

ഹീറോ മോട്ടോകോര്‍പ്പ് മാവ്‌റിക്ക് 440ന്റെ ബുക്കിങ്ങ് ആരംഭിച്ചു

ഹീറോ മോട്ടോകോര്‍പ്പ് ഉപഭോക്തൃ ഔട്ട്‌ലെറ്റുകളിലും കമ്പനിയുടെ വെബ്‌സൈറ്റ് വഴി ഡിജിറ്റലായും ഉപഭോക്താക്കള്‍ക്ക് ഈ മോട്ടോര്‍സൈക്കിളുകള്‍ ബുക്ക് ചെയ്യാനാവും. ഏപ്രില്‍ മുതല്‍ മാവ്‌റിക്കിന്റെ വിതരണം ആരംഭിക്കുമെന്നാണ് കമ്പനി അറിയിക്കുന്നത്. ബെയ്സ്, മിഡ്, ടോപ്പ് വേരിയന്റുകള്‍ എന്നിങ്ങനെ മൂന്നു വേരിയന്റുകളിലായി മാവ്‌റിക്ക് 440 ലഭ്യമാകും.

പുതുതലമുറ ലൂണ എത്തുന്നു ഇലക്ട്രിക് കരുത്തോടെ

ഈ വാഹനം വീണ്ടും എത്തിക്കുന്നത് ഗ്രാമപ്രദേശങ്ങളെ ഉദ്ദേശിച്ചാണെന്ന് കൈനെറ്റിക് ഗ്രീന്‍ അറിയിച്ചു. ലൂണ X1, X2 എന്നീ മോഡലുകളാണ് വിപണിയില്‍ എത്തിയിരിക്കുന്നത്. X1ന് 69990 രൂപയും X2ന് 74,990 രൂപയുമാണ് പ്രാരംഭ വില. 1 kW ശേഷിയുള്ള ബാറ്ററി പാക്കാണ് ലൂണയ്ക്കുള്ളത്. 1.2 kW ശേഷിയുള്ള മോട്ടോറാണ് ലൂണയ്ക്ക് കരുത്തേകുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 110 KM സഞ്ചരിക്കാന്‍ സാധിക്കും.