ലോകത്തിലെ ആദ്യ CNG ബൈക്ക് പുറത്തിറക്കാനൊരുങ്ങി ബജാജ്
കുറച്ച് കാലമായി CNG യിൽ പ്രവർത്തിക്കുന്ന മോട്ടോർസൈക്കിളിന്‍റെ പണിപ്പുരയിലായിരുന്ന ബജാജ് ഇപ്പോഴിതാ അതിന്റെ ലോഞ്ച് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അറിയിച്ചിരിക്കുകയാണ്. 2024 ജൂൺ 18-ന് ലോകത്തിലെ ആദ്യത്തെ CNG മോട്ടോർസൈക്കിൾ അവതരിപ്പിക്കുമെന്ന് ബജാജ് അറിയിച്ചു. CNG ബൈക്കിൻ്റെ ഔദ്യോഗിക നാമം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
29 മാസത്തിനുള്ളില്‍ 7 ലക്ഷം കടന്ന് TVS റൈഡര്‍ 125
2024 ജനുവരി വരെ TVS റൈഡര്‍ 125ന്റെ മൊത്തം 7,14,484 യൂണിറ്റുകളാണ് വിറ്റഴിച്ചത്. 124.8 സിസി, സിംഗിള്‍ സിലിണ്ടര്‍, 3-വാല്‍വ്, എയര്‍, ഓയില്‍ കൂള്‍ഡ് എഞ്ചിന്‍ എന്നിവയാണ് TVS റൈഡര്‍ 125ന്റെ പ്രത്യേകതകള്‍. റൈഡറിന് 67 കിലോമീറ്റര്‍ മൈലേജുണ്ടെന്നും മണിക്കൂറില്‍ 99 കിലോമീറ്റര്‍ പരമാവധി വേഗത്തില്‍ പോകാമെന്നും കമ്പനി അവകാശപ്പെടുന്നു.
100 ccക്ക് പകരം 225.9 cc എന്‍ജിനായിരിക്കും പുതിയ പതിപ്പിന്. 20.1 bhp കരുത്തില്‍ 19.93 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്ന RX100ന്റെ എക്‌സ് ഷോറൂം വില 1.25 ലക്ഷം മുതല്‍ 1.50 ലക്ഷം രൂപ വരെയായിരിക്കും. BS-6 ഫേസ് 2 മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കും പുതിയ പതിപ്പെത്തുക. പഴയ ക്ലാസിക് ശൈലി നിലനിര്‍ത്തി കൊണ്ട് പുതിയ മാറ്റങ്ങള്‍ വരുത്തിയായിരിക്കും പുതിയ പതിപ്പ് എത്തുക.
പുതിയ RC200 മോഡല്‍ അവതരിപ്പിച്ച് KTM; ഇന്ത്യന്‍ വിപണിയില്‍ ഉടനെത്തും
RC200 മോഡലിന്റെ പരിഷ്‌കരിച്ച പതിപ്പാണ് സൂപ്പര്‍ ബൈക്ക് നിര്‍മ്മാതാക്കളായ ഓസ്ട്രിയന്‍ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ബ്ലാക്ക് ആന്റ് വൈറ്റ്, ബ്ലൂ ആന്റ് ഓറഞ്ച് എന്നീ രണ്ട് കളര്‍ പാറ്റേണുകളിലാണ് ബൈക്ക് എത്തുക. പുതിയ പതിപ്പില്‍ ആറ് സ്പീഡ് ഗിയര്‍ബോക്‌സ് ആണ് ക്രമീകരിച്ചിരിക്കുന്നത്.
മോട്ടോർസൈക്കിളുകള്‍ക്ക് 48,000 രൂപ വരെ കുറച്ച് സോണ്ടസ്
2.79 ലക്ഷം രൂപയാണ് സോണ്ടസ് 350R മോട്ടോർസൈക്കിളിന്‍റെ വില. സോണ്ടെസ് 350X സ്‌പോർട് ടൂററിന് 46,000 രൂപ കുറച്ചതോടെ ബൈക്കിന്‍റെ വില 2.99 ലക്ഷം രൂപയായി. 48,000 രൂപ കുറച്ചതോടെ സോണ്ടസ് 350T 2.99 ലക്ഷം രൂപയ്ക്ക് ലഭ്യമാണെന്ന് കമ്പനി അറിയിച്ചു. ചൈനീസ് കമ്പനി ഗുവാംഗ്ഡോംഗ് ഡേ മോട്ടോർസൈക്കിൾ ടെക്‌നോളജി ആണ് സോണ്ടസിന്‍റെ മാതൃ കമ്പനി.