Short Vartha - Malayalam News

യമഹ RX100 ഇന്ത്യന്‍ നിരത്തുകളിലേക്ക് വീണ്ടുമെത്തുന്നു

100 ccക്ക് പകരം 225.9 cc എന്‍ജിനായിരിക്കും പുതിയ പതിപ്പിന്. 20.1 bhp കരുത്തില്‍ 19.93 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്ന RX100ന്റെ എക്‌സ് ഷോറൂം വില 1.25 ലക്ഷം മുതല്‍ 1.50 ലക്ഷം രൂപ വരെയായിരിക്കും. BS-6 ഫേസ് 2 മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കും പുതിയ പതിപ്പെത്തുക. പഴയ ക്ലാസിക് ശൈലി നിലനിര്‍ത്തി കൊണ്ട് പുതിയ മാറ്റങ്ങള്‍ വരുത്തിയായിരിക്കും പുതിയ പതിപ്പ് എത്തുക.