Short Vartha - Malayalam News

മാരുതി സുസുക്കിയുടെ അറ്റാദായം 3,878 കോടി രൂപയിലെത്തി

ജനുവരി മുതൽ മാർച്ച് വരെയുള്ള മൂന്ന് മാസ കാലയളവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കിയുടെ അറ്റാദായത്തില്‍ 48 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. കയറ്റുമതിയിലും വില്‍പ്പനയിലും അറ്റാദായത്തിലും കഴിഞ്ഞ സാമ്പത്തിക വർഷം റെക്കോഡ് നേട്ടമാണ് മാരുതി സുസുക്കി സ്വന്തമാക്കിയത്. ഈ കാലയളവിൽ 20 ലക്ഷം വാഹനങ്ങളാണ് വിറ്റഴിച്ചത്. വിവിധ മോഡലുകളുടെ വില കഴിഞ്ഞ രണ്ട് വർഷത്തിനിടെ മൂന്ന് പ്രാവശ്യം വർദ്ധിപ്പിച്ചത് കമ്പനിയുടെ ലാഭം കൂട്ടാന്‍ സഹായിച്ചു.