Short Vartha - Malayalam News

ഹൈബ്രിഡ് സാങ്കേതിക വിദ്യയില്‍ വില കുറഞ്ഞ വാഹനങ്ങള്‍ നിര്‍മിച്ച് വിപണിയില്‍ എത്തിക്കാനൊരുങ്ങി മാരുതി സുസുക്കി

മാരുതി സുസുക്കി ചെയര്‍മാന്‍ ആര്‍.സി. ഭാര്‍ഗവ സുസുക്കി മോട്ടോര്‍ കോര്‍പറേഷനാണ് ഹൈബ്രിഡ് കാറുകള്‍ നിര്‍മിക്കുക എന്ന വിവരം പങ്കുവെച്ചു. ചെലവേറിയ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഹൈബ്രിഡ് കാറുകളുടെ GST കുറച്ചാല്‍ മികച്ച മൈലേജുള്ള ചെറുകാറുകള്‍ പുറത്തിറക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ക്രോസ്ഓവര്‍ മോഡലായ ഫ്രോങ്സ്, ഹാച്ച്ബാക്ക് മോഡലുകളായ ബലേനൊ, സ്വിഫ്റ്റ് തുടങ്ങിയവയായിരിക്കും ഹൈബ്രിഡുമായി എത്തുന്ന ചെറുവാഹനങ്ങളെന്നാണ് സൂചന.