Short Vartha - Malayalam News

മുല്ലപ്പെരിയാര്‍ ഡാം വിഷയത്തില്‍ ദേശീയ ഡാം സുരക്ഷ അതോറിറ്റി ഇടപെടുമെന്ന് ഡീൻ കുര്യാക്കോസ് MP

മുല്ലപ്പെരിയാര്‍ ഡാം വിഷയത്തില്‍ ദേശീയ ഡാം സുരക്ഷ അതോറിറ്റി ഒക്ടോബറോടെ ആവശ്യമായ ഇടപെടല്‍ നടത്തുമെന്ന് ഇടുക്കി MP ഡീൻ കുര്യാക്കോസ്. ദേശീയ ഡാം സുരക്ഷ അതോറിറ്റി ചെയർമാന് മുല്ലപ്പെരിയാർ ഡാമിനെപ്പറ്റി നിലനിൽക്കുന്ന ആശങ്കകൾ വിശദീകരിച്ച് അപേക്ഷ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുതിയ അണക്കെട്ട് നിര്‍മിക്കണമെന്നതാണ് കേരളത്തിന്‍റെ ആവശ്യം. ദേശീയ ഡാം സുരക്ഷ അതോറിറ്റി ഇടപെടുന്നതോടെ മുല്ലപ്പെരിയാർ വിഷയത്തിൽ മാറ്റമുണ്ടാകുമെന്നും ഡീൻ കുര്യാക്കോസ് MP വ്യക്തമാക്കി.