മുല്ലപ്പെരിയാർ അണകെട്ട് ബലപ്പെടുത്തണമെന്ന് തമിഴ്നാട് സുപ്രീംകോടതിയില്‍

അന്താരാഷ്ട്ര വിദഗ്ധരടങ്ങുന്ന നിഷ്പക്ഷ സമിതി അണക്കെട്ടിന്‍റെ സുരക്ഷ സംബന്ധിച്ച് പരിശോധിക്കണമെന്ന കേരളത്തിന്‍റെ ആവശ്യം നിരസിക്കണമെന്നും തമിഴ്നാട് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ പറഞ്ഞു. അണക്കെട്ടിന് താഴെയുളള പ്രദേശങ്ങളിലെ അഞ്ചു ലക്ഷത്തിലേറെ ആളുകളുടെ സുരക്ഷയിലുളള ആശങ്കയാണ് കേരളം കോടതിയില്‍ ഉന്നയിച്ചത്.