Short Vartha - Malayalam News

മുല്ലപ്പെരിയാറിലെ പാര്‍ക്കിങ് ഗ്രൗണ്ട് നിര്‍മാണം; സര്‍വേ ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് കേരളത്തിന് അനൂകുലം

സര്‍വേ ഓഫ് ഇന്ത്യ അധികൃതര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത് പാട്ട ഭൂമിക്ക് പുറത്താണ് നിര്‍മാണമെന്നാണ്. പാര്‍ക്കിങ് ഗ്രൗണ്ട് നിര്‍മാണത്തിനെതിരെ തമിഴ്‌നാട് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി സര്‍വേ ഓഫ് ഇന്ത്യ അധികൃതരോട് റിപ്പോര്‍ട്ട് തേടിയത്. അടുത്ത മാസം 24ന് സുപ്രീം കോടതി വീണ്ടും കേസ് പരിഗണിക്കും. അനധികൃതമായിട്ടാണ് കേരളം പാര്‍ക്കിങ് ഗ്രൗണ്ട് നിര്‍മിക്കുന്നതെന്നായിരുന്നു തമിഴ്‌നാടിന്റെ വാദം.