Short Vartha - Malayalam News

മുല്ലപ്പെരിയാറിൽ അടക്കം 9 പുതിയ ഡാമുകൾ നിർമിക്കാൻ പദ്ധതി: മന്ത്രി റോഷി അഗസ്റ്റിൻ

മുല്ലപ്പെരിയാറിൽ ഉൾപ്പെടെ സംസ്ഥാനത്ത് പുതുതായി 9 ഡാമുകൾ കൂടി നിർമിക്കാൻ സർക്കാരിന് പദ്ധതിയുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ പറഞ്ഞു. 129 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമിൻ്റെ സുരക്ഷ മുൻനിർത്തിയാണ് പുതിയ അണക്കെട്ട് നിർമിക്കുന്നത്. ഇതിനായി DPR തയാറാക്കി എന്നും പാരിസ്ഥിതിക ആഘാത പഠനത്തിനായുള്ള കേന്ദ്രസർക്കാരിന്റെ അനുമതിക്ക് വേണ്ടി ശ്രമിക്കുകയാണെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. തമിഴ്നാടിന് ജലവും കേരളത്തിന് സുരക്ഷയും എന്നതാണ് കേരളത്തിൻറെ നയം എന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി. പെരിയാർ, ചാലക്കുടി, ചാലിയാർ, പമ്പ - അച്ചൻകോവിൽ, മീനച്ചിൽ നദീതടങ്ങളിൽ പ്രളയ പ്രതിരോധ ഡാമുകൾ നിർമിക്കുന്നതിനുള്ള നടപടികൾ സർക്കാർ ആരംഭിച്ചെന്നും മന്ത്രി അറിയിച്ചു.