Short Vartha - Malayalam News

മുല്ലപ്പെരിയാറില്‍ സുപ്രീംകോടതി നിയോഗിച്ച മേല്‍നോട്ട സമിതി പരിശോധന തുടങ്ങി

കേന്ദ്ര ജല കമ്മീഷന്‍ ചീഫ് എഞ്ചിനീയര്‍ രാകേഷ് കശ്യപ് അധ്യക്ഷനായ അഞ്ചംഗ സമതി ആണ് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പരിശോധന നടത്തുന്നത്. എല്ലാ വര്‍ഷവും ഡാമില്‍ പരിശോധന നടത്തണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഇത് പ്രകാരമാണ് നടപടി. പ്രധാന ഡാം, ബേബി ഡാം, സ്പില്‍ വേ, ഗാലറികള്‍, വള്ളക്കടവില്‍ നിന്ന് അണക്കെട്ടിലേക്കുള്ള റോഡ് എന്നിവയൊക്കെ സമിതി പരിശോധിക്കും.