Short Vartha - Malayalam News

മുല്ലപ്പെരിയാറില്‍ പുതിയ ഡാം; കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വിളിച്ച യോഗം മാറ്റിവെച്ചു

ഇന്ന് ഡല്‍ഹിയില്‍ നടക്കാനിരുന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വിളിച്ച പരിസ്ഥിതി ആഘാത പഠനവുമായി ബന്ധപ്പെട്ട യോഗമാണ് മാറ്റിവെച്ചത്. യോഗം മാറ്റിവെച്ചതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കാനുള്ള പരിസ്ഥിതി ആഘാത പഠനത്തിന് കേരളത്തിന് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കത്തയച്ചതിന് പിന്നാലെയാണ് യോഗം മാറ്റിയിരിക്കുന്നത്.