മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നതായി തമിഴ്‌നാടിന്റെ മുന്നറിയിപ്പ്

ജലനിരപ്പ് 140 അടിയായതോടെ തമിഴ്‌നാട് ആദ്യ മുന്നറിയിപ്പ് നൽകി. ഡാമിലേക്കുള്ള വെള്ളത്തിന്റെ നീരൊഴുക്ക് കൂടിയതും തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതുമാണ് ജലനിരപ്പ് ഉയരാൻ കാരണമായത്. 142 അടിയാണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി.